Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കുറയുന്നു; വീടുകള്‍ക്കകത്ത് രോഗവ്യാപനമുണ്ടാകാത തടയുന്നതില്‍ സംസ്ഥാനം വിജയിച്ചു; സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

20 OCTOBER 2021 09:11 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സിറോ സര്‍വേയില്‍ 82 ശതമാനത്തിന് പ്രതിരോധ ശേഷി കണ്ടെത്തി. കുട്ടികളില്‍ ഇത് 40 ശതമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിറോ സര്‍വേ ഫലത്തിന് ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിന്‍ കണക്കും വിലയിരുത്തിയാല്‍ 85-90 ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി ഉണ്ടായതായി അനുമാനിക്കാം. വീടുകള്‍ക്കകത്ത് രോഗവ്യാപനമുണ്ടാകാത തടയുന്നതില്‍ സംസ്ഥാനം വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വാക്സിനേഷന്റെ കാര്യത്തിലും സംസ്ഥാനത്തിന് മികച്ച പുരോഗതിയുണ്ട്. സംസ്ഥാനത്ത് 2.51 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ കുത്തിവെപ്പ് നടത്തി. ആകെ വാക്സിനെടുക്കേണ്ടതില്‍ 94.08ശതമാനവും ഒന്നാം ഡോസ് സ്വീകരിച്ചു. ബാക്കിയുള്ളവര്‍ വൈകാതെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

46.05 ശതമാനം ആളുകളാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. കോവി ഷീല്‍ഡ് വാക്‌സിനെടുത്തവര്‍ 84 ദിവസത്തെ ഇടവേളയിലും കോവാക്‌സിന്‍ സ്വീകരിച്ചവര്‍ 28 ദിവസത്തെ ഇടവേളയിലും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. സംസ്ഥാനത്ത് ആകെ 3,75,45,497 കുത്തിവെപ്പുകളാണ് രണ്ട് ഡോസുകളും ചേര്‍ത്ത് നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മഴക്കാലവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends