സുഹൃത്തിന്റെ കുടുംബം തകര്‍ക്കാന്‍ യുവതി കാട്ടിക്കൂട്ടിയത്... വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ വഴിയാണ് സൗമ്യ നഗ്‌നചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. നൂറിലധികം ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്‌നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം ഈ അക്കൗണ്ട് ഉടമകളിലേക്കെത്തി. യുവാക്കളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പിന്റെ ചുരുളഴിഞ്ഞത്.
മുന്‍ സുഹൃത്തിന്റെ ദാമ്ബത്യ ജീവിതം തകര്‍ക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്. സുഹൃത്തിന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാന്‍ യുവാക്കളെ ഹണിട്രാപ്പ് വലവിരിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റില്‍ നഗ്‌ന ദൃശ്യങ്ങള്‍ കാണിക്കും. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്ബരുമടക്കം വാങ്ങും. യുവാക്കളുടെ പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈല്‍ നമ്ബരുപയോഗിച്ച് വാട്‌സ് ആപ്പും തുടങ്ങും. ഇവ വഴി വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























