ഓടോറിക്ഷ കയറ്റിയിറക്കി വളർത്തുനായയെ കൊന്നു; സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ! പരാതിയില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

ഓടോറിക്ഷ കയറ്റിയിറക്കി വളര്‍ത്തുനായയെ കൊന്നു എന്ന പരാതിയില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ്‌ചെയ്തു. കോഴിക്കോട് പറയഞ്ചേരിയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് രാവിലെയാണ് സംസംഭവം നടന്നതെന്നാണ് പോലീസിന്റെ വാക്കുകൾ.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലിസ് ഇത്തരത്തിലെ നടപടി സ്വീകരിച്ചിരിക്കുന്നത്. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾക്ക് ഏകദേശം അഞ്ചു വർഷം വരെ അറസ്റ്റ് കിട്ടാൻ സാധ്യതയുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസിൻറെ വാക്കുകൾ ഇങ്ങനെ: പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കിയെന്ന് വിളിപ്പേരുള്ള നായയെയാണ് അതുവഴി വന്ന സന്തോഷ് ഇടിച്ചിട്ട് ദേഹത്തുകൂടെ ഓടോ റിക്ഷ കയറ്റിയിറക്കിയത്.
ഗുരുതരമായി പരിക്കേറ്റിട്ടും പ്രാണനും കൊണ്ടോടിയ നായ അപ്പോൾ തന്നെ ചത്തിരുന്നു. സമൂഹ മാധ്യമങ്ങളിലുള്‍പെടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രദേശവാസികള്‍ സംസ്‌കരിച്ച നായയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ടെം നടത്തി.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മെഡികല്‍ കോളജ് പൊലീസ് സന്തോഷ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശവാസികളും ഇയാള്‍കെതിരെ മൊഴി നല്‍കിയിരുന്നു. സംഭവത്തിന്റെ ദ്രിശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
https://www.facebook.com/Malayalivartha

























