ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹന രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി ഹൈക്കോടതി ശരിവച്ചു

ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി ഹൈക്കോടതി ശരിവച്ചു. മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ തള്ളിയത്.
വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും കോടതി നിരസിച്ചു. നിയമാനുസൃത നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹന അധികൃതര്‍ അതിക്രമിച്ചുകയറി വാഹനം പിടിച്ചെടുത്തെന്നും രജിസ്ട്രേഷന്‍ റദ്ദാക്കിയെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ ബിമല്‍നാഥ് ഹാജരായി.
https://www.facebook.com/Malayalivartha
























