സ്വന്തം വീടിന് സമീപമുള്ള ബന്ധു വീട്ടിൽ ബിരുദ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ഇടുക്കിയിൽ ബന്ധുവിന്റെ വീട്ടില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി മുക്കനോലിക്കല്‍ അര്‍ച്ചന (20) ആണ് മരിച്ചത്.
അർച്ചനയുടെ വീടിന് സമീപമുള്ള ബന്ധു വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അര്‍ച്ചനയുടെ മാതാപിതാക്കളായ മണിക്കുട്ടനും പുഷ്പയും, ബന്ധുവീട്ടില്‍ ഉള്ളവരും ജോലിയ്ക്കു പോയപ്പോഴാണ് സംഭവം.
ഇവര്‍ മടങ്ങി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജാക്കാട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
https://www.facebook.com/Malayalivartha

























