Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടപടലം പൊക്കാനുറച്ച് സൈന്യം... ജമ്മുകാശ്മീരിലെ ഷോപ്പിയാനിലും കുല്‍ഗാമിലുമായി സൈന്യം നാല് ഭീകരരെ വധിച്ചു; രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അടക്കമുള്ളവരെയയാണ് വധിച്ചത്; 2009ന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്‍ നടത്തി സൈന്യം; സൈന്യത്തിന്റെ ചടുല നീക്കത്തില്‍ അമ്പരന്ന് ഭീകരര്‍

21 OCTOBER 2021 08:13 AM IST
മലയാളി വാര്‍ത്ത

ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഇതിനുള്ള പകരം വീട്ടലായി സൈന്യം കുതിച്ചു. രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അടക്കം നാലുപേരെ വധിച്ചു.

ഷോപ്പിയാനിലെ ദ്രഗാഡ് മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയായ ദ റസിസ്റ്റ് ഫ്രണ്ടിന്റെ (ടി.ആര്‍.എഫ്) ജില്ലാ കമാന്‍ഡര്‍ ആദില്‍ അഹ് വാനി, മറ്റൊരു ഭീകരന്‍ എന്നിവരെ സേന കൊലപ്പെടുത്തി.

 



പുല്‍വാമയില്‍ കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ നിന്നുള്ള മരപ്പണിക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ആദിലെന്ന് കാശ്മീര്‍ പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് ഭീകരരെ വധിച്ചത്. ഇവരിലൊരാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ഗുല്‍സാര്‍ അഹമ്മദ് റഷിയാണെന്ന് തിരിച്ചറിഞ്ഞതായി കാശ്മീര്‍ ഐ.ജി ട്വീറ്റ് ചെയ്തു. വാന്‍പോയില്‍ കഴിഞ്ഞദിവസം രണ്ട് ബീഹാറികളെ വെടിവച്ച് കൊലപ്പെടുത്തിയത് റഷിയുടെ നേതൃത്വത്തിലുള്ള ഭീകരസംഘമാണ്.

ദ്രഗാഡില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ നടത്തുകയായിരുന്നു. ഒളിച്ചിരുന്ന ഭീകരര്‍ സേനയ്ക്ക് നേരെ വെടിവച്ചു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു.ഷോപ്പിയാന്‍ മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞാഴ്ച രണ്ടാഴ്ചയ്ക്കിടെ ഭീകരരുമായി 12 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇതിനകം 17 ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ പത്തുദിവസമായി പൂഞ്ചിലെ വനമേഖലയില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.അതിനിടെ, പഞ്ചാബിലെ ഫിറോസ്പൂരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തുനിന്ന് വന്‍ ആയുധശേഖരം ബി.എസ്.എഫ് സംഘം പിടിച്ചെടുത്തു. ഇരുപതിലധികം പിസ്റ്റളുകളും തിരകളുമാണ് പിടിച്ചെടുത്തത്. ഇവ പാകിസ്ഥാന്‍ നിര്‍മ്മിതമാണെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.

2009ന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷനാണ് സൈന്യം നടത്തിയത്. 2009 ജനുവരിയില്‍ 9 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനാണ് ജമ്മുകശ്മിരിലെ പൂഞ്ച് സാക്ഷിയായത്. ജനുവരി 1 മുതല്‍ 9 വരെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. നാല് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

 



12 വര്‍ഷങ്ങള്‍ക്കിപ്പുറം പൂഞ്ചില്‍ നടത്തിയ ഓപ്പറേഷന്‍ 10 ദിവസമാണ് നീണ്ടുനിന്നത്. ഒക്ടോബര്‍ 11ന് സുറാന്‍കോട്ടിലെ ദേറാ കീ ഗലി മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ വലിയ രീതിയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ആദ്യ ഘട്ടത്തില്‍ നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

ഒക്ടോബര്‍ 11ന് ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ 5 സൈനികരാണ് വീരമൃത്യു വരിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 14ന് ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൂടി വീരമൃത്യു വരിച്ചു. എന്നാല്‍, പിന്നീട് നടത്തിയ തെരച്ചിലില്‍ രണ്ട് ജവാന്‍മാര്‍ കൂടി വീരമൃത്യു വരിച്ചതായി കണ്ടെത്തി. ഇതോടെ 9 സൈനികരാണ് പൂഞ്ച് എന്‍കൗണ്ടറില്‍ വീരമൃത്യു വരിച്ചത്.

 



ഡ്രോണുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് ഉള്‍വനങ്ങളിലുള്ള ഭീകരരെ സൈന്യം കണ്ടെത്തിയത്. ഭീകരരുടെ വലിയ സംഘം തന്നെ വനമേഖലയില്‍ ഉണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൃഷി ഭൂമിയില്‍ നിന്ന് ഉള്‍പ്പെടെ എല്ലാവരും മടങ്ങണമെന്നും വീടുകളില്‍ തന്നെ തുടരണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന മേഖലയുടെ 11 കിലോമീറ്റര്‍ പരിധിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് പട്ടാളവുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് പാകിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞുകയറിയിരിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends