Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗരസഭ ശ്രീകാര്യം സോണല്‍ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിന്റെ പണാപഹരണം... ഓഫീസ് അറ്റന്ററെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്, ഇന്ന് ഒന്നാം പ്രതിയെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

21 OCTOBER 2021 07:20 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരസഭയുടെ ശ്രീകാര്യം സോണല്‍ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിന്റെ പണാപഹരണ കേസില്‍ ഒന്നാം പ്രതിയായ ഓഫീസ് അറ്റന്ററെ 21 ന് (ഇന്ന്) ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവിട്ടു.

പ്രതിയെ ഹാജരാക്കാന്‍ തിരുവനന്തപുരം ജില്ലാ ജയില്‍ സൂപ്രണ്ടിനോടാണ് കോടതി പ്രൊഡക്ഷന്‍ ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പോലീസ് സമര്‍പ്പിച്ച അപേക്ഷയിലണ് തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് പി.എസ്. സുമി ഉത്തരവിട്ടത്.

 



പ്രതിയുടെ ജാമ്യഹര്‍ജിയില്‍ 20 ന് സര്‍ക്കാര്‍ നിലപാടറിയിക്കാനും ശ്രീകാര്യം പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും 18 ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും അപഹരിച്ച മുഴുവന്‍ തുകയും വീണ്ടെടുക്കുന്നതിനും , വ്യാജ രേഖകളുടെ ഉറവിടം , നിര്‍മ്മാതാക്കള്‍ , വിതരണക്കാര്‍ എന്നിവരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്യുന്നതിനും പ്രതി ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവു ശേഖരണത്തിനും മറ്റുമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അനുമതി തേടി പോലീസ് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

 



കേസില്‍ ഒക്ടോബര്‍ 13 മുതല്‍ റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതിയായ ഓഫീസ് അറ്റന്റര്‍ കല്ലറ മുതുവിള നാനാംകോട് അക്ഷര ഭവനില്‍ ബിജു (42) വിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഉത്തരവിട്ടത്.


ബിജുവിനെ കൂടാതെ കാഷ്യര്‍ അനില്‍ കുമാര്‍ , ഓഫീസ് ഇന്‍ ചാര്‍ജ് ലളിതാംബിക തുടങ്ങിയവരാണ് മറ്റു പ്രതികള്‍. അപഹരിക്കപ്പെട്ട തുകയില്‍ കൃത്യം കണ്ടു പിടിക്കപ്പെട്ട ശേഷം 1.70 ലക്ഷം രൂപ ബിജു തിരിച്ചടച്ചു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends