പേടിവിട്ടുമാറാതെ .... പപ്പയില്ലാത്ത ആ മണ്ണിലേക്ക് ഇനിയെനിക്ക് പോകേണ്ട... ആശുപത്രി കിടക്കയില്‍ കിടന്ന് നിറമിഴിയോടെ പതിനൊന്നുകാരന്റെ ഈ വാക്കുകള്‍ എല്ലാവരേയും കണ്ണീരിലാഴ്ത്തി

പേടിവിട്ടുമാറാതെ... പപ്പയില്ലാത്ത ആ മണ്ണിലേക്ക് ഇനിയെനിക്ക് പോകേണ്ട... ആശുപത്രി കിടക്കയില്‍ കിടന്ന് നിറമിഴിയോടെ പതിനൊന്നുകാരന്റെ ഈ വാക്കുകള്‍.
എല്ലാവരേയും കണ്ണീരിലാഴ്ത്തി. വലിയ കല്ലുകള്‍ ഇനിയും താഴേക്ക് ഉരുണ്ടുവന്ന് എന്റെ മേല്‍ പതിക്കും. രക്ഷിക്കാന്‍ എന്റെ പപ്പയും ഈ ലോകത്തില്ലല്ലോ. എന്റെ വീടില്ലാത്ത, പപ്പയില്ലാത്ത ആ മണ്ണിലേക്ക് ഇനിയെനിക്ക് പോകേണ്ടെ.
ആശുപത്രിക്കിടക്കയില്‍ അരികിലുണ്ടായിരുന്ന അമ്മ ആനിയുടെ മുഖത്തും അതേ സങ്കടത്തിന്റെ വേദനകള്‍ മാത്രം. കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ജെബിനെന്ന 11 വയസ്സുകാരന്‍ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്.
''ഉരുള്‍പൊട്ടുന്ന സമയത്ത് ഞാനും പപ്പയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മഴയോടൊപ്പം വലിയ ശബ്ദം കേട്ടപ്പോള്‍ തന്നെ പപ്പയ്ക്കു കാര്യം മനസ്സിലായിരുന്നു. റോഡിന്റെ അപ്പുറത്തുള്ള മലയില്‍നിന്ന് വലിയ കല്ലുകള്‍ വീട്ടിലേക്ക് വീഴാന്‍ തുടങ്ങിയപ്പോഴേക്കും പപ്പ എന്നെ തള്ളി മാറ്റിയിരുന്നു.
കുറെ കല്ലുകള്‍ ചെളിയോടൊപ്പം ദേഹത്തു വന്നു വീണതോടെ എന്റെ ബോധംപോയി. പിന്നെ ഓര്‍മ വരുമ്പോള്‍ ഞാന്‍ പുഴയിലൂടെ ഒഴുകുകയായിരുന്നു. ഇതിനിടെ കല്ലുവന്നു വീണും മരങ്ങളില്‍ തട്ടിയും എന്റെ ശരീരം മുഴുവന്‍ മുറിഞ്ഞിരുന്നു. ഒഴുക്കിനിടയില്‍ ഒരു കാപ്പിക്കമ്പില്‍ പിടികിട്ടി. അതില്‍ പിടിച്ചു കിടക്കുമ്പോള്‍ വലിയൊരു തിരയുടെ തള്ളലില്‍ ഞാന്‍ അടുത്ത പറമ്പിലെ കുഴിയിലേക്ക് വന്നു വീണു''-ജെബിന്‍ അപകടം ഓര്‍ത്തെടുത്തു.
പറമ്പിലെ ചെളിയില്‍ പുതഞ്ഞു കിടന്ന ജെബിനെ അയല്‍പക്കത്തെ ചേച്ചിയാണ് രക്ഷപ്പെടുത്തിയത്. പേടിച്ചുവിറച്ച് കരഞ്ഞ ആ നേരത്തും ജെബിന്‍ തിരക്കിയത് പപ്പയെയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ഡിസ്ച്ചാര്‍ജ് ആയെങ്കിലും പേടിവിട്ടുമാറിയിട്ടില്ല.
"
https://www.facebook.com/Malayalivartha

























