Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാനകി കാട്ടിൽ നടന്നത് ക്രൂര ബലാത്സംഗം; പ്രണയം നടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിയെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് മധുര പാനീയത്തില്‍ മയക്കുമരുന്ന് ചേർത്ത് നൽകി ആദ്യം കാമുകൻ പീഡിപ്പിച്ചു; പിന്നാലെ സുഹൃത്തുക്കളും: പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഉപേക്ഷിച്ചത് ബന്ധു വീടിന് സമീപം

21 OCTOBER 2021 08:29 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത നാല് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലില്‍ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മല്‍ രാഹുല്‍ (22), മൊയിലോത്തറ തെക്കെപറമ്ബത്ത് സായൂജ് (24), കായക്കൊടി ആക്കല്‍ പാലോളി അക്ഷയ് (22) എന്നിവരെയാണ് നാദാപുരം പൊലീസ്​ അറസ്റ്റ് ചെയ്തത്.

പ്ലസ് ടു വിദ്യാര്‍ഥിനിയെ മരുതോങ്കര ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ കൊണ്ടുപോയാണ്​ പ്രതികൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഈ മാസം മൂന്നിനാണ് പീഡനം നടന്നത്. രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയത്. പ്രണയം നടിച്ച് കാമുകനായ സായൂജ് കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജാനകികാട്ടില്‍ കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് മൊഴി.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് നാലുപേരെയും പിടികൂടി. എ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിക്ക് മധുര പാനീയത്തില്‍ മയക്കുമരുന്നു ചേര്‍ത്താണ് കൃത്യത്തിന് വിധേയമാക്കിയതെന്ന് പരാതിയുണ്ടെന്നും അതിനെപ്പറ്റി ശാസ്ത്രീയ അന്വേഷണം നടത്തുമെന്നും നാദാപുരം എ.എസ്.പി നിധിന്‍ രാജ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കാമുകനായ യുവാവ് വിദ്യാര്‍ഥിനിയെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട്‌ ബാക്കിയുള്ളവരും പീഡിപ്പിച്ചു എന്നാണ് പരാതി. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ് നാലു പേരും.

 

 

 

പീഡന വിവരം പുറത്ത് അറിയിച്ചാല്‍ കൊന്ന് കളയുമെന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ അവരുടെ ബന്ധു വീടിന് സമീപം കൊണ്ട് എത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം പെണ്‍കുട്ടിയെ ചൊവ്വാഴ്ച വൈകിട്ട് സംശയാസ്‌പദമായ നിലയിൽ കണ്ടെത്തിയ ആളുകളായിരുന്നു പോലീസിൽ വിവരമറിയിച്ചത്. ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് തൊട്ടിൽ പാലം പൊലീസ് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു.

ജാനകിക്കാട്ടിൽ എത്തിച്ച് തെളിവെടുപ്പും നടത്തി. പെണ്‍കുട്ടി പട്ടികജാതിക്കാരിയായതിനാല്‍ റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ നാദാപുരം എ.എസ്.പി. അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പോക്സോ, പട്ടികജാതി പീഡനം, ബലാത്സംഗം എന്നിങ്ങനെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് എ.എസ്.പി നിധിന്‍ രാജ് പറഞ്ഞു. പ്രതികളെ ഇന്ന് കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends