Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീക്കം കണ്ട് അന്തം വിട്ട് ചൈന... ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതേ നാണയത്തില്‍ നേരിടാനുറച്ച് ഇന്ത്യ; ചൈനയ്ക്ക് കടുത്ത സന്ദേശം നല്‍കി തവാങില്‍ ഇന്ത്യയുടെ യുദ്ധ പരിശീലനം; ഇന്ത്യന്‍ സൈനികര്‍ ശത്രു ടാങ്കുകള്‍ തകര്‍ത്ത് കുതിച്ചു

22 OCTOBER 2021 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

ചൈന ഇന്ത്യയ്ക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. ലഡാക്കില്‍ ഒരു വര്‍ഷത്തിലേറെയായി ചൈന സൈനിക സംഘര്‍ഷം സൃഷ്ടിക്കുകയാണ്.

അടുത്തിടെ അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ചൈനീസ് സേനയെ ഇന്ത്യന്‍ സൈന്യം തുരത്തി. ചൈനീസ് ഭീഷണി നേരിടാന്‍ അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 



മൈനസ് മൂന്ന് ഡിഗ്രി വരെ തണുപ്പുള്ള പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍ സൈനികര്‍ കടുത്ത കായിക, സൈനിക പരിശീലനത്തിനൊപ്പം ധ്യാനമുറകളും അഭ്യസിക്കുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഗ്രാമങ്ങള്‍ സ്ഥാപിച്ചും മറ്റും സൈനിക സാന്നിദ്ധ്യം ശക്തമാക്കുയാണ് ചൈന.

ചൈനയ്ക്ക് കടുത്ത സന്ദേശം നല്‍കി, അരുണാചല്‍ പ്രദേശിലെ തവാങില്‍ ഉള്‍പ്പെടെ യുദ്ധപരിശീലനവും ആയുധ സന്നാഹങ്ങളുമായി ഇന്ത്യ സര്‍വ സജ്ജമാകുന്നു. തവാങില്‍ കഴിഞ്ഞ ദിവസം യുദ്ധസമാനമായ ഡ്രില്‍ ആണ് ഇന്ത്യ നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സൈനികര്‍ 'ശത്രു ടാങ്കുകള്‍' തകര്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ ഏറ്റവും ശക്തമായ സൈനിക സന്നാഹങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലൊന്നാണ് തവാങ്.

 



അത്യാധുനിക ഉപകരണങ്ങളുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ ചൈനയുടെ ഏത് നീക്കവും കണ്ടെത്തും. പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്ന ആയുധങ്ങളും ഇന്ത്യ വിന്യസിക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നതാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ഇപ്പോള്‍ ഈ ഗ്രാമങ്ങളില്‍ ആളുകള്‍ ഇല്ലെങ്കിലും സിവിലിയന്മാര്‍ക്കൊപ്പം സൈനികരെയും ചൈന ഇവിടെ പാര്‍പ്പിക്കാന്‍ സാദ്ധ്യതയുണ്ട്. അതും കണക്കിലെടുത്താണ് ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കുന്നത്. അരുണാചല്‍ സെക്ടറില്‍ ഉടനീളം ഇന്ത്യ പുതിയ റോഡുകളും പാലങ്ങളും വ്യോമ താവളങ്ങളും നിര്‍മ്മിച്ച് വരികയാണ്.

വിമാനത്തില്‍ കൊണ്ടുപോകാവുന്ന പീരങ്കികളും പുതിയ റൈഫിളുകളും പരിഷ്‌കരിച്ച ഡ്രോണ്‍ വേധ ആയുധങ്ങളും. ഏത് ദുര്‍ഘട പ്രദേശത്തും സൈന്യത്തെ എത്തിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍, ഡ്രോണുകള്‍, അതീവ കൃത്യതയുള്ള നിയന്ത്രണ സംവിധാനമുള്ള വെടിക്കോപ്പുകള്‍, രാത്രി കാഴ്ചയ്ക്കുള്ള ഉപകരണങ്ങള്‍, ആധുനിക നിരീക്ഷണ റഡാറുകള്‍ എന്നിവയെല്ലാം സൈന്യത്തിന് കരുത്താണ്.

 



എം. 777 അള്‍ട്രാ ലൈറ്റ് ഹോവിറ്റ്‌സര്‍ പീരങ്കി മറ്റൊരു പ്രത്യേകതയാണ്. ഇവ വിമാനത്തില്‍ എവിടെയും എത്തിക്കാം. എല്‍.എ.സിയിലെ മുന്നണി പ്രദേശങ്ങളിലാണ് ഇവ വിന്യസിച്ചിട്ടുള്ളത്. മലനിരകളില്‍ വിന്യസിക്കുമ്പോള്‍ ഈ പീരങ്കികള്‍ക്ക് 40 കിലോമീറ്റര്‍ വരെയുള്ള ശത്രു ലക്ഷ്യങ്ങളില്‍ കൃത്യമായി പ്രഹരിക്കാന്‍ ശേഷിയുണ്ട്. പതിനാലായിരം അടിവരെ ഉയരത്തില്‍ ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഉഗ്ര പ്രഹരശേഷിയുള്ള അത്യാധുനിക സിഗ് സോവര്‍ 716 അസാള്‍ട്ട് റൈഫിളുകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. ചൈനീസ് പട്ടാളത്തെ കൃത്യമായി നിരീക്ഷിക്കാന്‍ ശേഷിയുള്ള റഡാറുകളും ഡ്രോണുകളും ഉണ്ട്. പരിഷ്‌കരിച്ച എല്‍ 70 വ്യോമ പ്രതിരോധ പീരങ്കികളാണ് മറ്റൊരു പ്രധാന ആയുധം.

 

ഇവ റഡാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ശത്രുവിന്റെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉള്‍പ്പെടെ പറക്കുന്ന ഏതിനെയും സ്വമേധയാനിരീക്ഷിച്ച് ലോക്ക് ചെയ്ത് തകര്‍ക്കും. 575 കോടി രൂപ ചെലവിട്ടാണ് ഈ പീരങ്കികള്‍ പരിഷ്‌കരിച്ചത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (59 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends