Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൂണിലും തുരുമ്പിലും അയ്യപ്പമയം... ശബരിമല പ്രക്ഷോഭ സമയത്ത് ഭക്തരെ തിരിച്ചറിയാനായി കൊണ്ടുവന്ന വെര്‍ച്വല്‍ ക്യൂ തിരിച്ചടിക്കുന്നു; ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനും പൊലീസിനും എന്തധികാരമെന്ന് ഹൈക്കോടതി; നിയന്ത്രണം കൊണ്ടു വരേണ്ടത് ദേവസ്വം ബോര്‍ഡ്

22 OCTOBER 2021 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

മലയാളികള്‍ മറക്കാത്ത കാലമാണ് യുവതികളെ ശബരിമലയില്‍ ബോധപൂര്‍വം പ്രവേശിപ്പിക്കാന്‍ ശ്രമിച്ച കാലം. അന്നൊക്കെ ഉറക്കം കളഞ്ഞ് ഭക്തര്‍ കാനന പാതയില്‍ തമ്പടിച്ചിരുന്നു. ആചാര ലംഘനം നടത്തുന്നവരെ കണ്ടെത്തി തിരിച്ചയ്ക്കാന്‍ ഭക്തര്‍ പാടുപെട്ടു. ഇതിനിടെ രാത്രിയുടെ മറവില്‍ 2 യുവതികളെ കയറ്റി വലിയ സംഘര്‍ഷമുണ്ടാക്കി. അവസാനം ഭക്തരുടെ പ്രതിഷേധത്തിന് മുമ്പില്‍ സര്‍ക്കാരും പാര്‍ട്ടിയും മുട്ട് മടക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തോല്‍വിയായതോടെ ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള ശ്രമം ഉപേക്ഷിച്ചു.

ഇതിനിടെ ശബരിമല ദര്‍ശനത്തിന് വരുന്നവരെ തിരിച്ചറിയാനാണ് പോലീസിന്റെ നേതൃത്വത്തില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയത്. ഭക്തര്‍ ചോദ്യം ചെയ്തിട്ടും ഒരു മാറ്റവും വന്നില്ല. ഇപ്പോഴിതാ ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരം മുട്ടുകയാണ് സര്‍ക്കാര്‍. ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി.

വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിനാണ് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതില്‍ ഉത്തരവാദിത്തം. ക്ഷേത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന്റെ റോള്‍ എന്താണെന്നും വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ ദേവസ്വം ബഞ്ചിന്റെ അനുമതി ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

അതേസമയം വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ സദുദ്ദേശം മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യു കൊണ്ടുവന്നത്. 2011 മുതല്‍ വെര്‍ച്വല്‍ ക്യു നിലവിലുണ്ട്. ഇതുവരെ കാര്യമായ പരാതികളില്ല. 2019 ലെ കൊവിഡ് സാഹചര്യത്തില്‍ മാത്രമാണ് ദര്‍ശനം വെര്‍ച്വല്‍ ക്യു വഴി ആക്കിയത്. 80 ലക്ഷം പേര്‍ക്ക് വെര്‍ച്വല്‍ ക്യു വഴി ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ബോര്‍ഡിനാണ് വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ അധികാരമെന്ന സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനായി ഫീസ് ഈടാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആലോചന. ദര്‍ശനം നടത്തുന്നവര്‍ക്ക് ഓണ്‍ലൈനായി പണം തിരികെ നല്‍കുകയും ചെയ്യും.

ദര്‍ശനത്തിന് എത്താത്തവര്‍ക്ക് പണം നഷ്ടമാകുന്ന രീതിയിലുള്ള സംവിധാനമാണ് വരുന്നത്. ഈ ഫീസ് ദേവസ്വം ബോര്‍ഡിലേക്ക് പോകും. അടുത്ത മണ്ഡലകാലം മുതല്‍ ഇത് നടപ്പാക്കാനാണ് ബോര്‍ഡ് തത്ത്വത്തില്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസപൂജയ്ക്ക് ബുക്ക് ചെയ്തിട്ടും 6772 പേര്‍ ദര്‍ശനത്തിന് എത്തിയിരുന്നില്ല. ഇതോടെയാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള ആലോചന ബോര്‍ഡ് സജീവമാക്കിയത്.

ബുക്ക് ചെയ്ത് വരണമെന്ന് അറിയാതെ എത്തുന്ന തീര്‍ഥാടകര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചീഫ് എന്‍ജിനിയറും അടങ്ങിയ സംഘം പോലീസ് മേധാവി, വെര്‍ച്വല്‍ ക്യൂവിന്റെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി. എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിച്ചു.

മണ്ഡലകാലത്തിന് കുറച്ച് കാലം മാത്രം അവശേഷിക്കുന്നതിനാല്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉടന്‍ പോലീസില്‍നിന്ന് ഏറ്റെടുക്കേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം. വെര്‍ച്വല്‍ ക്യൂവില്‍ ഇപ്പോഴുള്ള പരാതികള്‍ പരിഹരിക്കുകയെന്നതിനാണ് പ്രാമുഖ്യം നല്‍കുക. അതിനിടയ്ക്കാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends