Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൈവത്തെ നേരിട്ടു കണ്ടു... വാഗമണ്‍ കാണാനെത്തിയ യുവാവും വനിതാ സുഹൃത്തും മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയി; കുത്തൊഴുക്കി വന്ന മലവെള്ളപ്പാച്ചിലില്‍ സ്‌കൂട്ടര്‍ തെറിച്ചു വീണു; എല്ലാവരും നോക്കി നില്‍ക്കെ യുവാവും യുവതിയും അത്ഭുതകരമായി രക്ഷപ്പെട്ടു

22 OCTOBER 2021 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

വനിത സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ യുവാവ് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തെ കണ്ടു. തൊടുപുഴ വാഗമണ്‍ പാതയില്‍ കാഞ്ഞാറിന് സമീപം കൂവപ്പിളളി പൊട്ടങ്ങാത്തോട്ടില്‍ മലവെള്ള പാച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അകപ്പെട്ടു. യാത്രക്കാരായ യുവാവും യുവതിയും അദ്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.

മലപ്പുറം സ്വദേശിയായ യുവാവും വനിതാ സുഹൃത്തും വാഗമണ്‍ സന്ദര്‍ശിച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം കൂവപ്പള്ളിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചപ്പുചവറുകളും തടിക്കഷണങ്ങളും പാലത്തില്‍ വന്നടിഞ്ഞിരുന്നു. ഇതിനിടെ ഇന്നലെ ഉച്ചയോടെ പെയ്ത മഴയില്‍ തോട്ടില്‍ ശക്തമായ മഴലവെള്ളപ്പാച്ചിലില്‍ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.

 



വാഗമണ്‍ ഭാഗത്തു നിന്നെത്തിയ ഇവര്‍ പാലത്തിലൂടെ മറുകര കടക്കുമ്പോള്‍ ശക്തമായി വെള്ളപ്പാച്ചിലില്‍ സ്‌കൂട്ടര്‍ നിന്ത്രണംവിട്ട് മറിഞ്ഞ് ഇരുവരും റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഇതിനിടെ ഓടിമാറാന്‍ കഴിഞ്ഞതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപെടാന്‍ സാധിച്ചു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പാലത്തിന് താഴേയ്ക്ക് പതിച്ചു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ വാഹനം കരയ്ക്കു കയറ്റി.

കാക്കാനാട്ടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ ശനിയാഴ്ച കാഞ്ഞാറിന് സമീപം മൂന്നുങ്കവയലില്‍ വാഗമണ്‍ സന്ദര്‍ശിച്ച് കാറില്‍ മടങ്ങുകയായിരുന്ന കൂത്താട്ടുകുളം സ്വദേശികളായ യുവാവും യുവതിയും മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു മരണമടഞ്ഞിരുന്നു.



കാഞ്ഞാറിനു സമീപം മൂന്നുങ്കവയലില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ടാണ് കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണിക്കൃഷ്ണന്‍ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ. വിജയന്‍ (31) എന്നിവരാണു മരണമടഞ്ഞത്.

വാഗമണ്‍ ഭാഗത്തുനിന്നു കാറില്‍ വരുകയായിരുന്നു ഇവര്‍. മണപ്പാടി പാലത്തിലെ വെള്ളക്കെട്ട് കണ്ടതോടെ മൂന്നിങ്കവയല്‍ വഴി കാഞ്ഞാറിലേക്കു വരാനുള്ള ശ്രമത്തിനിടെയാണ് അപകടം. മൂന്നിങ്കവയലിലെ ചപ്പാത്ത് കടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. നാട്ടുകാര്‍ ഇവരോട് ചപ്പാത്തിലേക്ക് കാര്‍ ഇറക്കരുതെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. ചപ്പാത്ത് കടന്ന് റോഡിലേക്ക് കയറുന്നതിനിടെ കാര്‍ വെള്ളത്തില്‍ നിന്നുപോയി. ഡോര്‍ തുറന്ന് പുറത്തിറങ്ങിയെങ്കിലും മലവെള്ളപ്പാച്ചിലില്‍ കാറിനൊപ്പം ഇരുവരും ഒലിച്ചുപോകുകയായിരുന്നു.



അപകടസ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെ നിമയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. വൈകിട്ട് അഞ്ചോടെ നിഖിലിന്റെ മൃതദേഹം അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തു. ഒലിയപ്പുറം സ്വദേശി നിഥിന്‍ സുരേന്ദ്രന്റെ ഭാര്യയാണ് നിമ.

ആറാട്ടുപുഴയില്‍നിന്ന് എത്തിയ മത്സ്യത്തൊഴിലാളിയായ പിതാവും പുത്രനും പ്രളയജലത്തില്‍ അകപ്പെട്ട പന്തളത്തെ നുറുകണക്കിന് ആളുകള്‍ക്ക് രക്ഷകരായത് ഏറെ ചര്‍ച്ചയായി. ആറാട്ടുപുഴ കള്ളിക്കാട് വള്ളിയില്‍ സന്തോഷ് (44), മകന്‍ അക്ഷയ് (19) എന്നിവരാണ് വള്ളവുമായി എത്തിയത്.

 

പന്തളത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ കരിങ്ങാലി പുഞ്ചയില്‍ പെരുവെള്ളം കയറിയപ്പോള്‍ മത്സ്യത്തൊഴിലാളിയായ സന്തോഷ് മകനെയും കൂട്ടി പന്തളത്ത് എത്തി. ഇരുവരും രാപകല്‍ ഭേദമില്ലാതെ പ്ലാവിള കോളനി ഉള്‍പ്പെടെ സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍, വൃദ്ധര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേരെ പെരുവെള്ളപാച്ചിലില്‍നിന്ന് രക്ഷിച്ച് റോഡില്‍ എത്തിച്ചു.പിന്നീട് നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ പ്രവര്‍ത്തിക്ക് ഏറെ കയ്യടി നേടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (59 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends