Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പി ജയരാജന്റെ സഹോദരി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പണി തുടങ്ങി... ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യ കേസ് പാര്‍ട്ടിക്കെതിരെ...

22 OCTOBER 2021 02:06 PM IST
മലയാളി വാര്‍ത്ത

വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പണി തുടങ്ങി. ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ സി പി എം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കൊണ്ടാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയായ പി.ജയരാജന്റെ സഹോദരി പി സതീദേവി വലതുകാല്‍ വച്ച് കര്‍ത്തവ്യനിര്‍വഹണം ആരംഭിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായി സതീദേവി തുടങ്ങിയതേയുള്ളു.

എസ്.പി.ദീപക്കിനെ മാറ്റി സി പി എം കൊണ്ടുവന്ന ഷിജുഖാനെതിരെയാണ് മുന്‍ എസ്. എഫ് ഐ നേതാവായ യുവതി ആരോപണം ഉന്നയിച്ചത്. യുവതിയുടെ ആരോപണം പി സതീദേവി ശരിവച്ചു. യുവതിയുടെ പിതാവ് സി പി എം നേതാവാണ്. യുവതിയുടെ കുടുംബാംഗങ്ങളെല്ലാം സി പി എമ്മുകാരാണ്.

 



സാധാരണ ഗതിയില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്ന വിഷയങ്ങള്‍ അപൂര്‍വമാണ്. അതും സി പി എം നേതാക്കള്‍ക്കെതിരായ കേസില്‍ . ജോസഫൈന്‍ ആയിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. പാര്‍ട്ടിയെ കോടതിയായി കരുതുന്നയാളാണ്
ജോസെഫെന്‍.

അനുപമ ആദ്യം പരാതി നല്‍കിയത് സി പി എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനായിരുന്നു. അദ്ദേഹം സഹായിച്ചില്ല. പിന്നീട് വൃന്ദാ കാരട്ടിന് പരാതി നല്‍കി. അവര്‍ പി.കെ.ശ്രീമതിയെ ചുമതലപ്പെടുത്തി. പക്ഷേ അവര്‍ സഹായിച്ചില്ല.

 



കുഞ്ഞിനെ കടത്താന്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം നിന്നത് ശിശുക്ഷേമസമിതി സെക്രട്ടറിയായ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനെന്ന് കുഞ്ഞിന്റെ അമ്മ അനുപമ പറഞ്ഞു. പാര്‍ട്ടി നേതാക്കളായ തന്റെ മാതാപിതാക്കളെ നിയമവിരുദ്ധമായി ഷിജു ഖാന്‍ സഹായിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് ഏപ്രിലില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ ആരോപിച്ചു.

മതാപിതാക്കളെ സഹായിക്കാന്‍ നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചത്. പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രന്‍, ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിത ജെയിംസ് എന്നിവര്‍ ഷിജുഖാനുമായി ചേര്‍ന്നു കുഞ്ഞിനെ കടത്തുകയായിരുന്നുവെന്നും അനുപമ പറഞ്ഞു.

 



സംഭവത്തില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുകയാണ്. അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു. വേണമെങ്കില്‍ അനുപമ കോടതിയിലേക്ക് പോകട്ടെയെന്ന നിലപാട് വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് സ്വീകരിക്കാമായിരുന്നു.എന്നാല്‍ തന്റെ ജോലിയില്‍ വീഴ്ച വരുത്താന്‍ സതീദേവി തയ്യാറായില്ല. സി പി എം നേതാക്കള്‍ സതീദേവിയെ സ്വാധീനിച്ചോ എന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ ഒക്ടോബര്‍ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ ജയന്ദ്രന്‍ ബലമായി പിടിച്ചുവാങ്ങിയത്. പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രില്‍ 19ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഗൗരവമുള്ള പരാതി ലഭിച്ചിട്ടും പോലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഡിജിപിയുള്‍പ്പെടെയുള്ളവരെ ജയചന്ദ്രന്‍ നിയമപരമായാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്ന് വിശ്വസിപ്പിച്ചിരുന്നു. കുഞ്ഞിനെ ചോദിക്കുമ്പോള്‍ ഉടന്‍ തരാമെന്ന് മാതാപിതാക്കള്‍ അനുപമയെ പറഞ്ഞു പറ്റിച്ചിരുന്നു.

 



ആറ് മാസം മുന്‍പാണ് അനുപമ തന്റെ ആണ്‍ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. സഹോദരിയുടെ വിവാഹ ശേഷം തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് അച്ഛന്‍ ബലമായി എടുത്തുകൊണ്ടു പോയ കുട്ടിയെ തിരികെ വേണമെന്നാണ് അനുപമയുടെ ആവശ്യം. എന്നാല്‍ അനുപമയുടെ സമ്മതപ്രകാരം കുട്ടിയെ നിയമപരമായി കൈമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്.

തന്റെ കുഞ്ഞിനെ അച്ഛന്‍ തട്ടിക്കൊണ്ടുപോയെന്ന് അടുത്തിടെ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ അനുപമ പരസ്യമായി ആരോപിച്ചിരുന്നു. ഇതോടെ സംഭവം വലിയ ചര്‍ച്ചയായി. ഇതേ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ അനുപമയുടെ പരാതി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സതീ ദേവി ശരിവെച്ചിരുന്നു. സംഭവത്തില്‍ അടുത്ത ദിവസം കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. വിഷയം കോടതിയുടെ ശ്രദ്ധയിലെത്തിയാല്‍ വനിതാ കമ്മീഷന്റെ സാധ്യത അടയും.



ഷിജുഖാനെതിരെ കുഞ്ഞിന്റെ അമ്മ മൊഴിയില്‍ ഉറച്ചു നിന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനം തന്നെ തെറിച്ചെന്നിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (4 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (6 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (6 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends