Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീഡിയോ ചാറ്റിൽ സ്വകാര്യ ഭാഗങ്ങൾ ഉൾപ്പടെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് സൗമ്യ യുവാക്കളുടെ ഫോൺ നമ്പർ ശേഖരിച്ചു: ഫേസ്ബുക്കിലും വാട്സ്ആപ്പിലും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ചിത്രങ്ങൾ പ്രചരിപ്പിച്ചു: തിരുവനന്തപുരം സ്വദേശിനിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ സൗമ്യയോടൊപ്പം നൂറോളം യുവാക്കളും പ്രതികളാകും...

22 OCTOBER 2021 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

ഹണി ട്രാപ്പിലൂടെ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ കാഞ്ഞിരംപാറ സ്വദേശി സൗമ്യ(32)യോടൊപ്പം ചിത്രങ്ങൾ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും. ഹണി ട്രാപ്പ് വഴി കുരുക്കിയ യുവാക്കളുടെ അക്കൗണ്ടിൽ നിന്നാണ് വീട്ടമ്മയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചത്.

നൂറിനടുത്ത് അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേ സമയം സൗമ്യയെ സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇവർക്ക് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചു നൽകിയ ഇടുക്കി സ്വദേശി മിബിൻ ജോസഫും അറസ്റ്റിലായിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് വൻ തട്ടിപ്പാണ് സൗമ്യ നടത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

യുവാക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും, സോഷ്യൽ മീഡിയയിലൂടെ അശ്ലീല ചാറ്റിങ് നടത്തുകയുമാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് ഇവരുടെ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉപയോഗിച്ച് ഇവരുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയുമാണ് ചെയ്തിരുന്നത്.

മുൻ സുഹൃത്തിന്‍റെ ദാമ്പത്യ ബന്ധം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൗമ്യ യുവാക്കളെ ഹണി ട്രാപ്പിൽ പെടുത്തി ഇവരുടെ പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കി സുഹൃത്തിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നിരവധി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴി തിരുവനന്തപുരം സ്വദേശിനിയുടെ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

 

 

 

ഈ വിവരം ശ്രദ്ധയിൽപ്പെട്ട യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ അന്വേഷണം സൈബർ സെൽ ഏറ്റെടുത്തതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. നഗ്നചിത്രം പ്രചരിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ ഉടമകളിലേക്ക് അന്വേഷണം എത്തിയത് വഴിത്തിരിവായി.


സുഹൃത്തിനോടുള്ള പകയായിരുന്നു സൗമ്യയെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. ഇതിനായി ആദ്യം അവർ നൂറോളം യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി. അശ്ലീല ചാറ്റിങ്ങിലൂടെയും നഗ്നദൃശ്യങ്ങൾ അയച്ചുനൽകിയുമാണ് സൗമ്യ യുവാക്കളെ വലയിലാക്കിയത്. വീഡിയോ ചാറ്റിൽ സ്വകാര്യ ഭാഗങ്ങൾ ഉൾപ്പടെ നഗ്ന ദൃശ്യങ്ങൾ സൗമ്യ കാണിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷം യുവാക്കളുടെ ഫോൺ നമ്പരും മറ്റും ഉപയോഗിച്ച് വാട്സാപ്പിലും ഫേസ്ബുക്കിലും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചു. തുടർന്ന് ഈ പ്രൊഫൈലുകൾ വഴി മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു. വീട്ടമ്മയുടെ കുടുംബത്തിൽ നടന്ന പല ചടങ്ങുകളിലെയും ചിത്രങ്ങൾ എഡിറ്റ് ചെയ്താണ് കമ്പ്യൂട്ടർ വിദഗ്ധയായ സൗമ്യ പ്രചരിപ്പിച്ചത്.

അന്വേഷണം തന്നിലേയ്ക്ക് എത്തില്ലെന്ന കണക്ക് കൂട്ടലിലാണ് സൗമ്യ യുവാക്കളുടെ പേരിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ പൊലീസ് സൈബർ സെൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ സൗമ്യയുടെ പങ്ക് പുറത്തുവന്നത്. സൈബർ ഡി.വൈ.എസ്.പി ശ്യാം ലാൽ, ഇൻസ്‌പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം നടന്നത്. പ്രതികൾക്കെതിരെ ഐടി വകുപ്പ് ഉൾപ്പടെ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (59 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends