കുളിക്കാൻ എന്ന് പറഞ്ഞ് ആദിത്യ മുറിയിൽ കയറിയത് ജീവനൊടുക്കാൻ; ആഘോഷമൊക്കെ ഭർത്താവ് വന്ന ശേഷം മതി എന്ന് അവസാന വാക്കും....

രാവിലെ ജോലിക്ക് പോയ മിഥുന് ഭക്ഷണം പൊതിഞ്ഞ് നൽകിയ ശേഷം ആദിത്യ കുളിക്കാൻ എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകി ബന്ധുക്കൾ. മിഥുന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം.
ഇതിനായി കേക്ക് ബുക്ക് ചെയ്തിരുന്നത് ആദിത്യയാണ്. ഭർത്താവ് ഉച്ചയ്ക്ക് വന്നശേഷം ആഘോഷിക്കാമെന്നായിരുന്നു അവസാനമായി ആദിത്യ പറഞ്ഞതും. ഏറെ സമയം കഴിഞ്ഞിട്ടും കുളിക്കാൻ കയറിയ ആദിത്യയെ കാണാതായതോടെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. നിലവിളി കേട്ട് സമീപവാസികൾ എത്തി വാതിൽ പൊളിച്ചു കയറിയെങ്കിലും മരണം സംഭവിച്ചിരുന്നു.
രണ്ട് ദിവസമായി ആര്യനാട്ട് പിഎസ്‌സി ക്ലാസിനും, കാരിയോട്ട് ഡ്രൈവിങ് പരിശീലനത്തിനും ആദിത്യ പോകുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു പന്ത ഇടവച്ചൽ റോഡരികത്ത് വീട്ടിൽ എസ്.രഘുവിന്റെയും ഇന്ദിരയുടെയും മകൾ ആർ.ആദിത്യയും ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശിയായ മിഥുനും തമ്മിൽ വിവാഹിതരായത്.
കഴക്കൂട്ടം വാട്ടർ അതോറിറ്റി ഓഫിസിലെ താൽക്കാലിക ഡ്രൈവറാണ് മിഥുൻ. മിഥുന്റെ മാതാപിതാക്കളായ മോഹനന്റെയും ബിന്ദുവിന്റെയും 30–ാം വിവാഹ വാർഷികം ആഘോഷിക്കാൻ ആദിത്യയുടെ മാതാപിതാക്കളും എത്താനിരിക്കെയാണ് ആദിത്യയുടെ ആത്മഹത്യ.
https://www.facebook.com/Malayalivartha

























