Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുത്തേറ്റ് പ്രാണരക്ഷാർത്ഥം ഓപ്പറേഷൻ തീയറ്ററിൽ വരെ ഓടി കയറി: വിടാതെ പിന്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം:- കൊട്ടാരക്കര വിജയ ആശുപത്രിക്ക് മുമ്പിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴുത്തിലും, വയറിലും കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

22 OCTOBER 2021 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

കൊട്ടാരക്കര വിജയ ആശുപത്രിക്ക് മുമ്പിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നിക്കോട് സ്വദേശി രാഹുൽ(26) ആണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് ആംബുലൻസ്​ ഡ്രൈവർമാർ തമ്മിൽ സംഘർഷമുണ്ടായത്​. രാഹുലിന് പുറമെ വിളക്കുടി ചക്കുപാറ പ്ലാംകീഴിൽ ചരുവിള പുത്തൻവീട്ടിൽ ഒ.വിഷ്ണു(27), അനുജൻ ഒ.വിനീത്(25) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

എതിർ സംഘാംഗമായ കൊട്ടാരക്കരയിൽ വാടകയ്ക്കു താമസിക്കുന്ന വിളക്കുടി കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദീഖ്(36) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.


സംഭവത്തിൽ കരിക്കോട് മുണ്ടോലിമുക്ക് മുണ്ടോലി താഴതിൽ വീട്ടിൽ സി.അഖിൽ (26), മൈലം പള്ളിക്കൽ ചെമ്പൻ പൊയ്ക വിജയ ഭവനത്തിൽ എസ്. വിജയകുമാർ (24),കൊട്ടാരക്കര പുലമൺ ശ്രേയസ് ഭവനിൽ ജെ.ലിജിൻ (31), നെടുവത്തൂർ കുറുമ്പാലൂർ സരസ്വതി വിലാസത്തിൽ പി.സജയകുമാർ (28) എന്നിവരെ പിടികൂടിയിരുന്നെങ്കിലും മുഖ്യ പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

 

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇത് പരിഹരിക്കാനായി സിദ്ദീഖിനെ വിഷ്ണുവും വിനീതും വീട്ടിലേക്കു ക്ഷണിച്ചു. സിദ്ദീഖ് ജ്യേഷ്ഠൻ ഹാരിസുമായി സ്ഥലത്തെത്തി. സംസാരത്തിനിടെയുണ്ടായ തർക്കത്തിൽ വിഷ്ണുവും വിനീതും ചേർന്നു സിദ്ദീഖിനെ മർദ്ദിച്ചു. പരുക്കേറ്റ സിദ്ദീഖ് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഇതിന് ശേഷം ഇരു സംഘത്തിലും ഉൾപ്പെട്ടവർ ഒത്തുതീർപ്പ് ശ്രമം നടത്തി. ഒത്തുതീർപ്പിന്റെ ഭാഗമായി വിജയ ആശുപത്രി പരിസരത്തെത്തിയ വിഷ്ണുവിനെയും വിനീതിനെയും സിദ്ദീഖിന്റെ സംഘത്തിൽപെട്ടവർ കത്തിയും മാരകായുധങ്ങളുമായി ആക്രമിച്ചു.

വിനീതിന് കഴുത്തിൽ ആഴത്തിൽ കുത്തേറ്റു. വിഷ്ണുവിനും രാഹുലിനും കുത്തേറ്റു. കുത്തേറ്റ രാഹുൽ ആശുപത്രിയിലേക്ക് ഓടിക്കയറി. തുടർന്ന് ആശുപത്രിക്ക് ഉള്ളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അരങ്ങേറി. ഓപ്പറേഷൻ തിയറ്ററിലും പ്രസവ മുറിയിലും അതിക്രമം നടന്നു.

ആശുപത്രി കെട്ടിടത്തിന്റെ ചില്ലുകൾ ഇവർ അടിച്ചു തകർത്തു. നാശ ന‌ഷ്ടങ്ങൾ വരുത്തി. ആക്രമണത്തിൽ ആശുപത്രിക്ക് ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്.

ആക്രമണത്തിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രക്തം പുരണ്ട കത്തി ആശുപത്രി പരിസരത്തു നിന്ന് ലഭിച്ചിരുന്നു. സംഘത്തിൽ പത്ത് പ്രതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (50 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends