കിളിമല എസ് എൻ ഡി പി ശ്മാശാനത്തിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാളെ തൂങ്ങിമരിച്ച നിലയിലും മറ്റൊരാളെ സമീപത്തുള്ള തോട്ടിൽ മുങ്ങി മരിച്ച നിലയിലുമാണ് കണ്ടത്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തൃക്കൊടിത്താനം കിളിമല എസ് എൻ ഡി പി ശ്മാശാനത്തിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പായിപ്പാട് അടവിച്ചിറ സ്വദേശികളായ കുമ്പവേലി കുന്നത്ത് വീട്ടിൽ സുനിൽ (43), ചിറയിൽ വീട്ടിൽ സത്യൻ (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സത്യൻ അപ്ഹോൾസ്റ്ററ്റി വർക്കും സുനിൽ മരം വെട്ടുതൊഴിലാളിയുമാണ്. ഇരുവരും ബന്ധുക്കളും അയൽവാസികളും ആണെന്ന് പൊലീസ് പറഞ്ഞു.
എസ് എൻ ഡി പി ശ്മാശാനത്തിലെ മരത്തിലും സുനിലിനെ തൂങ്ങിമരിച്ച നിലയിലും സത്യനെ സമീപത്തുള്ള ആയിത്തു മുണ്ടകപ്പാട ശേഖരത്തിന് സമീപത്തെ തോട്ടിൽ മുങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളാണ് ഇരുവരെയും മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് തൃക്കൊടിത്താനം പൊലീസിൽ വിവരമറിയിച്ചു.
സി ഐ അജീബിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുയെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. കോട്ടയത്തു നിന്നും ഫിംഗർപ്രിൻ്റ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇ രു വരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























