പതിനേഴുകാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടികൊണ്ട് പോകാൻ ശ്രമം; പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് സംഘത്തെ കണ്ടതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിലായി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനിൽ അഭിജിത്ത് (23) ആണ് പോലീസ് പിടിയിലായത്.
പെൺകുട്ടിയെ ചിന്നക്കടയിൽ എത്തിച്ച പ്രതി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് സംഘത്തെ കണ്ട് പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഒറ്റക്ക് നിന്ന പെൺകുട്ടിയെ കാര്യങ്ങൾ തിരക്കി അറിഞ്ഞ പോലീസ് രക്ഷകർത്താക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.
ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നിർദേശപ്രകാരം എസിപി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ വനിത പൊലീസ് സ്റ്റേഷൻ എസ്ഐമാരായ സി.പുഷ്പലത, ജിജി മാത്യു, എസ്‌സിപിഒമാരായ ഐ.അനിതകുമാരി, രാമാഭായി, എഎസ്ഐ ബൈജു ജറോം, സിപിഒ സൈജു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha

























