മുംബൈയില്‍ ആഡംബര ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം... 19-ാം നിലയിലാണ് ആദ്യം തീപിടിച്ചത്, പിന്നാലെ 20-ാം നിലയിലേക്കും... രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് മരിച്ചു, നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം, ഫയര്‍ഫോഴ്‌സും പോലീസും തീയണയ്ക്കാന്‍ ശ്രമം തുടരുന്നു...

മുംബൈയില്‍ ആഡംബര ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം... രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് മരിച്ചു, നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം, ഫയര്‍ഫോഴ്‌സും പോലീസും തീയണയ്ക്കാന്‍ ശ്രമം തുടരുന്നു...
തീപിടിത്തത്തില്‍ നിന്നും രക്ഷപെടാന്‍ കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ ആളാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. ഉച്ചയോടെയാണ് 64 നില കെട്ടിട സമുച്ചയത്തില്‍ അഗ്‌നിബാധയുണ്ടായത്. കെട്ടിടത്തിന്റെ 19-ാം നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നാലെ 20-ാം നിലയിലേക്കും തീപടരുകയായിരുന്നു. ആദ്യ ഏഴ് നിലകളിലും പാര്‍ക്കിംഗ് സൗകര്യമുള്ള കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗത്താണ് ആളുകള്‍ താമസിക്കുന്നത്.
തീപടര്‍ന്ന 19-ാം നിലയുടെ മുകളിലേക്ക് നിരവധി പേര്‍ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. വലിയതോതില്‍ പ്രദേശത്ത് പുക പടരുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
"
https://www.facebook.com/Malayalivartha

























