Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിലീറ്റായത് പുറത്തെടുക്കും... മോന്‍സണ്‍ മാവുങ്കലിന്റെ ചികിത്സാ കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ പല വമ്പന്‍മാരുമുണ്ടെന്ന് സൂചന; മോന്‍സന്റെ സ്‌പെഷ്യല്‍ ചികിത്സ നേടിയവര്‍ അങ്കലാപ്പില്‍; മോന്‍സണ്‍ പുറത്തിറങ്ങിയാല്‍ പണി കിട്ടുമോയെന്ന് സംശയം

23 OCTOBER 2021 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

വ്യാജ പുരാവസ്തുക്കളുടെ ശേഖരം ഒരുക്കി വിഐപികളെ വീട്ടിലേക്ക് ആകര്‍ഷിച്ച മോന്‍സന്റെ ചികിത്സയ്ക്ക് പാത്രമായവര്‍ അങ്കലാപ്പില്‍. പുരാവസ്തുക്കളും കാണാം തിരുമ്മലുമാകാമെന്ന അവസ്ഥയിലായിരുന്നു. ആരും സംശയിക്കുകയുമില്ല.

പുരാവസ്തുക്കള്‍ കാണുന്നതിന് പുറമേ മോന്‍സണിന്റെ ചികിത്സ തേടിയും ആളുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. താന്‍ ഡോക്ടറാണെന്നാണ് ഇയാള്‍ പരിചയക്കാരോട് പറഞ്ഞിരുന്നത്. മോന്‍സണിന്റെ വീട്ടിലെ തിരുമല്‍ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിയവരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ എട്ടോളം ഒളിക്യാമറകള്‍ ഉപയോഗിച്ച് മോന്‍സണ്‍ ചിത്രീകരിച്ചതായി മോന്‍സണിനെതിരെ പരാതി നല്‍കിയ യുവതിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മോന്‍സന്റെ ഭീഷണി ഭയന്നാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരാത്തതെന്നും യുവതി വെളിപ്പെടുത്തുന്നു.

 



അതേസമയം ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പോക്‌സോ കേസിലെ ഇരയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിച്ചത്. എട്ട് ഒളികാമറയാണ് കലൂരിലെ വീടിന്റെ മുകള്‍ നിലയിലുള്ള തിരുമ്മല്‍ കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്നത്. ഹാര്‍ഡ് ഡിസ്‌കില്‍നിന്ന് നീക്കിയ ദൃശ്യങ്ങള്‍ വീണ്ടെടുക്കും. വീട്ടിലെ പരിശോധനാ മുറിയില്‍നിന്ന് ഗര്‍ഭനിരോധന ഗുളികകള്‍ കണ്ടെത്തിയതായും വിവരമുണ്ട്.

സിനിമാ, പൊലീസ്, രാഷ്ട്രീയരംഗത്തെ ഉന്നതര്‍ മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തിലെ നിത്യസന്ദര്‍ശകരായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ചികിത്സയ്‌ക്കെന്ന പേരില്‍ വീട്ടില്‍ എത്തിയ ഉന്നതരുടെയും തന്റെയും ദൃശ്യങ്ങളും മോന്‍സണ്‍ രഹസ്യമായി ചിത്രീകരിച്ചു.

 



മോന്‍സന്റെ മുന്‍ സുഹൃത്തും പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹിയുമായ അനിത പുല്ലയിലും കലൂരിലെ വീട്ടില്‍ പതിവായി എത്തിയിരുന്നു. മോന്‍സണെതിരെ പരാതി നല്‍കാന്‍ പലരും തയ്യാറാകാതിരുന്നത് ബ്ലാക്ക്‌മെയിലിംഗ് ഭയന്നാണെന്ന് പെണ്‍കുട്ടി പറയുന്നു.

നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കലൂരിലെ വീട്ടില്‍ താമസിപ്പിച്ചിരുന്നതായി നേരത്തെ ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഉന്നതരുടെ ദൃശ്യങ്ങള്‍ മോന്‍സണ്‍ പകര്‍ത്തിയെന്ന സംശയം നേരത്തെതന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസില്‍ മോന്‍സണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മോന്‍സന്റെ ചില ജോലിക്കാരും പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെയും പ്രതിചേര്‍ത്തേക്കും. വിശദമായി അന്വേഷിച്ചശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം.

 



അതേസമയം 2,26,000 കോടി രൂപ ഫെമ നിയമത്തില്‍ കുടുങ്ങി കിടക്കുകയാണെന്നും നിയമപോരാട്ടത്തിലൂടെ ഇതു വീണ്ടെടുക്കാമെന്നും വിശ്വസിപ്പിച്ച് പലരില്‍ നിന്നായി തട്ടിയ പണത്തിന്റെ വരവ് ക്രൈംബ്രാഞ്ച് കണ്ടെത്തി. മോന്‍സന്റെ വീട്ടുജോലിക്കാര്‍ മുതല്‍ ജീവനക്കാര്‍ വരെയുള്ളവരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. തുക എത്രയെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. പണം എവിടേക്ക് പോയെന്നത് അന്വേഷിച്ച് വരികയാണ്. മാനേജര്‍മാരെയും ജോലിക്കാരുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (48 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (1 hour ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends