Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം തിരക്കഥ പോലെ... തട്ടിപ്പുകാരനായ മോന്‍സന്‍ മാവുങ്കലിന്റെ കുപ്രസിദ്ധമായ ചികിത്സാ കേന്ദ്രം വാര്‍ത്തകളില്‍ നിറയുമ്പോള്‍ അടുത്തിടെ ശ്രീനിവാസന്‍ വെളിപ്പെടുത്തിയ കാര്യങ്ങളും ചര്‍ച്ചയാകുന്നു; ശ്രീനിവാസന്‍ മോന്‍സന്റെ ചികിത്സയില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

23 OCTOBER 2021 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പ്രമുഖരടക്കമുള്ളവര്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ കുടുങ്ങിയതായി അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും വന്നു. ചികിത്സയുടെ മറവിലും മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയിരുന്നു. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കായും നടുവുളുക്കിനും വരെ സിനിമാതാരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ മോന്‍സന്റെ ചികിത്സ തേടിയിരുന്നു.

അതില്‍ ചില താരങ്ങള്‍ തങ്ങള്‍ മോന്‍സനെ പരിചപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണെന്ന് പറഞ്ഞിട്ടുണ്ട്. അവരെല്ലാം ഇന്നലത്തെ മോന്‍സന്റെ ചികിത്സാ കേന്ദ്രത്തിലെ റെയ്ഡ് കണ്ട് ഞെട്ടിപ്പോയി. 8 ഒളിക്യാമറകളാണ് അവിടെയുണ്ടായിരുന്നത്. മാത്രമല്ല ഹാര്‍ഡ് ഡിസ്‌ക് നിറഞ്ഞ് കവിഞ്ഞിരുന്നു. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കുമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

 



അതേസമയം നടന്‍ ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ തിരക്കഥ പോലെ മോന്‍സന്റെ ചികിത്സയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. മോന്‍സണ്‍ മാവുങ്കലുമായി പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണെന്ന് നടന്‍ ശ്രീനിവാസന്‍ അടുത്തിടെ വ്യക്തമാക്കി.

മോന്‍സണും താനും ഒന്നിച്ചുള്ള ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ച സാഹചര്യത്തിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. മോന്‍സണിന്റെ വീട്ടില്‍ വലിയ തരത്തില്‍ പുരാവസ്തു ശേഖരമുണ്ടെന്ന് സുഹൃത്ത് ആന്റണിയാണ് പറഞ്ഞത്. അത് കാണുകയാണ് തന്റെ ഉദ്ദേശ്യം. ഡോക്ടര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്നതിനാല്‍ ആ രീതിയിലും കാണുകയായിരുന്നു. തന്റെ ആരോഗ്യനില മെച്ചമല്ലായിരുന്നു. കണ്ടപ്പോള്‍ മോന്‍സണ്‍ ചോദിച്ചറിഞ്ഞതും തന്റെ അസുഖത്തെ കുറിച്ചാണ്. തനിക്ക് പരിചയമുള്ള ഹരിപ്പാടെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സിക്കാന്‍ നിര്‍ദ്ദേശിച്ചു. അവിടെ 15 ദിവസം താന്‍ ചികിത്സയില്‍ കഴിഞ്ഞെന്നും ശ്രീനിവാസന്‍ പറഞ്ഞു.

 



ബില്ലടക്കാന്‍ ചെന്നപ്പോള്‍ മുഴുവന്‍ പണവും മോന്‍സണ്‍ കൊടുത്തെന്നാണ് മനസിലായത്, വലിയ മനസാണ് അദ്ദേഹത്തിന്റേത് എന്ന് കരുതിയതായും ശ്രീനിവാസന്‍ വ്യക്തമാക്കുന്നു. അന്നത്തെ പരിചയം മാത്രമാണ് ഉണ്ടായത് എന്നും പിന്നീട് കണ്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. എന്തായാലും ഇപ്പോള്‍ സ്വതസിദ്ധമായ സ്റ്റൈലില്‍ ശ്രീനിവാസന്‍ ചിരിക്കുകയാണ്. ശ്രീനി തന്നെ പറഞ്ഞ പല ഡയലോഗുകളും ഓര്‍മ്മയിലും വരുന്നു.

സാമ്പത്തിക തട്ടിപ്പിന് മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ ചാനലിലൂടെ ആക്ഷേപിച്ചു എന്ന പേരില്‍ ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസും ലഭിച്ചു. പരാതിക്കാരിലൊരാളായ വടക്കാഞ്ചേരി സ്വദേശി അഭിഭാഷകന്‍ മുഖേന മാനനഷ്്ടത്തിന് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

 



ചാനല്‍ അഭിമുഖത്തില്‍, മോന്‍സണ് പണം നല്‍കിയ രണ്ടുപേരെ തനിക്കറിയാമെന്നും അവര്‍ തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമായിരുന്നു ശ്രീനിവാസന്റെ ആരോപണം. അതേസമയം, ഇവരുടെ പേരുകള്‍ താന്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പത്ത് കോടി രൂപ നല്‍കിയെന്ന് പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതില്‍ രണ്ടു പേരെ എനിക്കറിയാം. അവര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരില്‍ ഒരാള്‍ സ്വന്തം അമ്മാവനെ കോടികള്‍ പറ്റിച്ച ആളാണെന്നുമാണ് ശ്രീനിവാസന്‍ തുറന്നടിച്ചത്. എന്തായാലും കൂടുതല്‍ വെളിപ്പെടുത്തലുമായി പലരും രംഗത്തെത്തും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (50 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends