Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറിയണം സുധാചന്ദ്രനെ... വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് ഏറെ അപമാനം; സുധാ ചന്ദ്രന്റെ പ്രതിഷേധം ഫലം കണ്ടു; ഖേദം പ്രകടിപ്പിച്ചു സിഐഎസ്എഫ്; വീണിട്ടും വീഴാതെ താരമായി സുധാ ചന്ദ്രന്‍

23 OCTOBER 2021 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

നമ്മള്‍ക്കൊന്നും മറക്കാന്‍ കഴിയാത്ത നടിയും നര്‍ത്തകിയാണ് സുധാ ചന്ദ്രന്‍. നൃത്തത്തെ ജീവിതമായി കണ്ട പെണ്‍കുട്ടി. പഠനത്തില്‍ ബഹുമിടുക്കിയായിരുന്നിട്ടും നൃത്തം എന്ന സ്വപ്നത്തിനു വേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും പരിശീലിച്ചവള്‍. നൃത്തം സപര്യയാക്കി ഒഴുകി നടക്കുന്നതിനിടയില്‍ എപ്പോഴോ വിധി ശത്രുവായി.

ഒരപകടത്തില്‍ കാല്‍ മുറിച്ചുമാറ്റി. കാലില്ലാത്ത പെണ്‍കുട്ടി നൃത്തം ചെയ്യുന്നതെങ്ങനെ? തോറ്റു പിന്മാറിയില്ല, തന്നെ തോല്‍പ്പിച്ച വിധിയെ തിരിച്ചു തോല്‍പ്പിക്കാന്‍ മനസുറച്ചു പോരാടിയ ആ പെണ്‍കുട്ടിയാണ് ഇന്നത്തെ പേരുകേട്ട നര്‍ത്തകി സുധാ ചന്ദ്രന്‍. മയൂരി എന്ന ഒരൊറ്റ ചിത്രത്തിലൂടെ സ്വന്തം കഥ അവതരിപ്പിച്ചു കൊണ്ടുതന്നെ സിനിമാലോകത്തേക്കു കടന്ന ധീരയായ വനിത.

 



സുധാചന്ദ്രനെ പറ്റിയുള്ള വേദനയുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വന്നത്. വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് സംബന്ധിച്ച് പ്രതിഷേധവുമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് ഫലം കണ്ടു. സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രോട്ടോക്കോള്‍ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ കൃതൃമക്കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെടുകയുള്ളൂവെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി.

ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറപകടത്തെ തുടര്‍ന്നാണ് സുധയ്ക്ക് കാല്‍ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രംഗത്തേക്കും ശക്തമായി തിരിച്ചെത്തി.

 



ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമായിരുന്നു സുധയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധക്ഷണിച്ചാണ് സുധ തന്റെ വീഡിയോ പങ്കുവച്ചത്.

തനിക്ക് കാല്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് സുധാ ചന്ദ്രന്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു. മൂന്നര വയസോടെയാണ് ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്. ഇക്കാലത്ത് ഞാന്‍ ചില പരിപാടികളിലും നൂറോളം സ്‌റ്റേജ് ഷോകളുമൊക്കെ ചെയ്തുവന്നു. ട്രിച്ചിയില്‍ നിന്നും ബസില്‍ വരുന്നതിനിടെയാണ് ഞങ്ങള്‍ ഒരു വലിയ അപകടത്തില്‍ പെട്ടത്, അപകടത്തില്‍ ഏറ്റവും കുറച്ച് പരിക്കേറ്റയാളായിരിക്കും ഞാന്‍. രോഗികളുടെ പ്രവാഹം കാരണം എന്നെ ഇന്റേണ്‍ഷിപ് ചെയ്യുന്നവരാണ് നോക്കിയത്, അവര്‍ എന്റെ വലതു കണങ്കാലിലെ വലിയ മുറിവു ശ്രദ്ധിക്കാതെ പൊതിഞ്ഞു പിടിച്ചു. ഇതു പിന്നീട് കാല്‍പാദത്തില്‍ പഴുപ്പു വ്യാപിക്കാന്‍ കാരണമായി. ശരീരത്തിലാകമാനം പടര്‍ന്നാലോ എന്ന ഭയം മൂലം എന്റെ വീട്ടുകാര്‍ വലതുകാല്‍പാദം മുറിച്ചുമാറ്റുകയെന്ന വിഷമകരമായ ദൗത്യം കൈക്കൊണ്ടു.

 



ഞാനാകെ തകര്‍ന്നു പോയിരുന്നു, കാരണം അന്നാണു ഞാന്‍ നൃത്തത്തെ എത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്നു മനസിലാക്കിയത്. വീണ്ടും പിച്ചവച്ചു നടക്കാന്‍ പഠിച്ചു, ശരിയായി നടക്കാന്‍ നാലുമാസമാണു ഞാന്‍ എടുത്തത്. ജയ്പൂര്‍ കാലു ലഭിച്ചപ്പോഴും പഴയപടിയാകുവാന്‍ മൂന്നു വര്‍ഷത്തെ ഫിസിയോതെറാപ്പി വേണ്ടി വന്നു. അങ്ങനെയാണ് ഞാന്‍ നൃത്തം വീണ്ടും അഭ്യസിക്കുവാന്‍ തീരുമാനിക്കുന്നത്.

അതു വളരെ സാവധാനവും വേദനാജനകവുമായ പ്രക്രിയയായിരുന്നു, പക്ഷേ ഓരോ ചുവടിലും ഞാന്‍ പഠിച്ചു ഇതാണ് എനിക്കു വേണ്ടതെന്ന്. ദൈവം എന്റെ കൂടെയുണ്ട്. അന്നു ഞാനതു കണ്ടില്ലെങ്കിലും അദ്ദേഹം എനിക്കൊപ്പം തന്നെയുണ്ടായിരുന്നു അതാണ് ജീവിതത്തിലെ വിരോധാഭാസം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (50 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends