ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയത് ഭാര്യയും, സുഹൃത്തുക്കളും:- കൊലപാതകത്തിന് പിന്നിൽ പ്രതികളിൽ ഒരാളുമായുള്ള പ്രണയ ബന്ധത്തിന് തടസമായതോടെ

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. സംഭവത്തിൽ ഭാര്യയും സുഹൃത്തുക്കളുമടക്കം അഞ്ച് പേർ അറസ്റ്റിൽ. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് നാഗരാജ് തൂങ്ങി മരിച്ചതെന്നായിരുന്നു യുവതി പൊലീസില്‍ മൊഴി നല്‍കിയത്.
എന്നാല്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ചുരുളഴിഞ്ഞത്. പ്രതികളിലൊരാളുമായി മമത അടുപ്പത്തിലായിരുന്നു.
നാഗരാജിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞെന്നായിരുന്നു പരാതി.
കർണാടക സ്വദേശിയായ നാഗരാജ് 10 വർഷം മുമ്പാണ് മമതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തിൽ കണ്ട പാടുകളാണ് പോലീസിന് തെളിവായത്. ചോദ്യം ചെയ്തതോടെ മമത കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് മമത വെളിപ്പെടുത്തി. മമതയും, സുഹൃത്തുക്കളായ ദിനകർ,കുമാർ പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























