തിരുവനന്തപുരത്ത് വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍... കൊച്ചു മകന്‍ പോലീസ് കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കരയില്‍ വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊച്ചുമകന്‍ പോലീസ് കസ്റ്റഡിയില്‍. വെണ്‍പകല്‍ ചുണ്ടുവിളയില്‍ മകള്‍ക്കും കൊച്ചുമകനുമൊപ്പം താമസിച്ച ശ്യാമളയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടുത്ത മദ്യപാനിയായ കൊച്ചുമകന്‍ ബിജുമോന്‍ ശ്യാമളയെ മര്‍ദിക്കുമായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും ആരോപിച്ചു. കഴിഞ്ഞ ദിവസവും അടുത്ത വീട്ടിലെത്തിയ ശ്യാമള മര്‍ദനത്തിന്റെ പാടുകളും മുറിവും കാണിച്ചിരുന്നു.
ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ശ്യാമള മരിച്ചത്. നെയ്യാറ്റിന്‍കര പോലീസാണ് ബിജുമോനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു.
https://www.facebook.com/Malayalivartha

























