നായ കുറുകെച്ചാടി.... ഓട്ടോ മറിഞ്ഞും ബൈക്ക് മറിഞ്ഞും രണ്ടിടത്തായി രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

നായ കുറുകെച്ചാടി.... ഓട്ടോ മറിഞ്ഞും ബൈക്ക് മറിഞ്ഞും രണ്ടിടത്തായി രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. നായ കുറുകെ ചാടിയപ്പോള്‍ വെട്ടിച്ച ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡ് ചന്തിരൂര്‍ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
മറിഞ്ഞ ഓട്ടോയില്‍ നിന്ന് തെറിച്ച ഷീല തലയടിച്ചാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഭര്‍ത്താവ് തോമസ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പുലര്‍ത്താനാണ് ഇവര്‍ ഓട്ടോ ഓടിച്ചിരുന്നത്. ചന്തിരൂര്‍ പാലം സ്റ്റാന്‍ഡിലെ ഏക വനിതാ ഡ്രൈവറാണ്. സംസ്‌കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ചന്തിരൂര്‍ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
പൂച്ചാക്കലില്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നു തെറിച്ച് വീണ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുരളീ സദനത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന മിനിയാണ് (48) മരിച്ചത്.
ഇന്നലെ രാവിലെ എട്ടിനു പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിനു വടക്ക് ആറാട്ടുകുളം ഭാഗത്താണ് അപകടം നടന്നത്. പള്ളിപ്പുറം ഇന്‍ഡസ്ടിയല്‍ ഗ്രോത്ത് സെന്ററിലെ സ്ഥാപനത്തില്‍ ജീവനക്കാരിയായ മിനിയെ അവിടെ കൊണ്ടുവിടുന്നതിനിടെയാണ് അപകടം.
ബൈക്കിന്റെ നിയന്ത്രണം വിട്ടപ്പോള്‍ മിനി റോഡില്‍ വീഴുകയായിരുന്നു. ഉടന്‍ പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha
























