ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 15കാരിയെ അടിമാലിയിലെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയി! മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തിയത് പുനലൂരിൽ! പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്! 20കാരൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

സോഷ്യൽമീഡിയയിലൂടെ പ്രണയം നടിച്ച് പെൺകുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അടിമാലിയിൽ നിന്നാണ് അത്തരം ഒരു സംഭവം പുറത്ത് വരുന്നത്. പ്രണയംനടിച്ച് 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പുനലൂര്‍ തൊളിക്കോട് വിദ്യാഭവന് വീട്ടില്‍ വിഷ്ണു (20) അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ചയാണ് വിഷ്ണു വീട്ടില്‍വന്ന് കൂട്ടിക്കൊണ്ട് പോയത്. ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുനലൂരിലെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.
ജെ.സി.ബി ഡ്രൈവറുടെ സഹായിയാണ് വിഷ്ണു. സി.ഐ ആര്. കുമാര്‍, എസ്.ഐ സജി എന്‍. പോള്‍, സി.പി.ഒമാരായ ബിന്‍സ് തോമസ്, ചൈത്ര എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























