കോടാങ്ങലിലെ നഴ്‌സിന്റെ മരണം കൊലപാതകം... യുവതിയെ ബലാത്സഗം ചെയ്ത ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച്

കോടാങ്ങലില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന നഴ്‌സിന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ച് ക്രൈംബ്രാഞ്ച്. 2019 ഡിസംബര്‍ 15നാണ് സംഭവം. ലോക്കല്‍ പൊലീസിന് പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. കോടാങ്ങലിലെ യുവതി താമസിച്ചിരുന്ന വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയ മല്ലപ്പളളി സ്വദേശി നസീര്‍ യുവതിയെ ബലാത്സഗം ചെയ്ത ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. മൃതദേഹത്തില്‍ മരണസമയത്ത് അമ്ബതിലേറെ മുറിവുകള്‍ ഉണ്ടായിരുന്നു. ഇതായിരുന്നു കൂടുതല്‍ അന്വേഷണത്തിലേക്ക് പൊലീസിനെ നയിച്ചത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കഴിയുകയായിരുന്നു യുവതി. ഇതിനിടെ കാമുകന്റെ വീട്ടില്‍ വച്ചായിരുന്നു യുവതി കൊല്ലപ്പെട്ടത്. പ്രതി നസീര്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്തു. ചുങ്കപ്പാറ സ്വദേശിനിയാണ് യുവതി. നേരത്തെ ആത്മഹത്യയാണെന്ന് കരുതിയിരുന്ന സംഭവം കാമുകന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
https://www.facebook.com/Malayalivartha

























