ബുദ്ധിമാന്ദ്യമുള്ള 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 30 വര്‍ഷവും മൂന്നു മാസവും കഠിനതടവും 40,000 രൂപ പിഴയും; ദാരുണമായ സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് ബുദ്ധിമാന്ദ്യമുള്ള 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 30 വര്‍ഷവും മൂന്നു മാസവും കഠിനതടവും 40,000 രൂപ പിഴയും.
മണ്ണന്തലക്കു സമീപം ലക്ഷംവീട് കോളനിയില്‍ മുരുകനെന്ന കാപ്പിപ്പൊടി മുരുകനെയാണ് (47) തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ആര്. ജയകൃഷ്ണന് ശിക്ഷിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒമ്പത് മാസം കൂടി അധിക ശിക്ഷ കൂടി നൽകും.
2018 ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തെന്റ വീട്ടില്‍ കൊണ്ടുവന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. ഒടുവില്‍ കുട്ടി മാതാവിനോട് വിവരം അറിയിക്കുകയായിരുന്നു.
മാതാവ് നല്കിയ പരാതിയില്‍ മണ്ണന്തല എസ്.ഐയായിരുന്ന ജെ. രാകേഷാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആര്.എസ്. വിജയ് മോഹന്‍ ഹാജരായി.
കുട്ടിക്ക് പിഴത്തുകയും സര്‍ക്കാര്‍ നഷ്ടപരിഹാരവും നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചിരിക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ച കേസിലും ഈ മരുമകൻ അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha

























