Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..


ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..


മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി.... കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്

മുല്ലപ്പെരിയാറിനെ അപകടകാരിയാക്കുന്നത് എന്തൊക്ക; ഡാമിന്റെ നിർമ്മാണ രഹസ്യങ്ങൾ ഇങ്ങനെ!

26 OCTOBER 2021 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു

കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...

കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന ജലബോംബാണ് ഇന്ന് മുല്ലപെരിയാർ ഡാം. തുലാവർഷം ശക്തി പ്രാപിച്ചാൽ ഏത് നിമിഷവും അണക്കെട്ട് പൊട്ടാം എന്നതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ഇന്നിപ്പോൾ അണക്കെട്ടിന്റെ ജലനിരപ്പ് 138 അടിയിലെത്തിയിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും പുതിയതായി വരുന്ന വാർത്തകൾ. 50 വർഷമാണ് ഒരു ഡാമിന്റെ ശരാശരി ആയുസ്. എന്നാൽ മുല്ലപ്പെരിയാറിന്റെ പഴക്കം 100 വർഷത്തിന് മുകളിലാണ് മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കം.

 

 

 

ഈ സാഹചര്യത്തിൽ ഡാമിന്റെ ഉറപ്പാണ് ചർച്ചയാകുന്ന പ്രധാന വിഷയം. കാലപ്പഴക്കം, ബലക്ഷയം, ചോർച്ച എന്നിവയാണു ഡാം നേരിടുന്ന പ്രശ്നങ്ങൾ. ഇവയെ ആശ്രയിച്ചിരിക്കും ഡാമിന്റെ ഉറപ്പ്. ഗ്രാവിറ്റി ഡാമാണു മുല്ലപ്പെരിയാർ. ഡാമിന്റെ ഭാരത്തെ ആശ്രയിച്ചാണു ബലവും സുരക്ഷയും. കോൺക്രീറ്റിനു പകരം ലൈം സുർക്കി മിശ്രിതം ഉപയോഗിച്ചാണു ഡാം നിർമിച്ചത്. കോൺക്രീറ്റ് മിശ്രിതം വരുന്നതിനു മുൻപു ലൈം സുർക്കി മിശ്രിതം ഉപയോഗിച്ചാണു ഡാം നിർമിക്കുന്നത്.

 

 

 

ലൈം അഥവാ ചുണ്ണാമ്പ്, കുമ്മായം, പൊടിച്ചെടുത്ത ഇഷ്ടിക, മെറ്റൽ (പാറ പൊട്ടിച്ച കല്ല്), വെള്ളം എന്നിവ ചേർത്താണു മിശ്രിതം തയാറാക്കുന്നത്. സിമന്റ്, മണൽ, മെറ്റൽ, വെള്ളം എന്നിവ ചേരുന്നതാണു സിമന്റ് മിശ്രിതം. സിമന്റിനു പകരമാണു ലൈം, മണലിനു പകരം ഇഷ്ടികയും. എന്നാൽ കോൺക്രീറ്റ് മിശ്രിതത്തിന്റെ ഉറപ്പ് ലൈം സുർക്കിക്ക് ഇല്ല. അതുകൊണ്ട് തന്നെ ആദ്യം ബലക്ഷയമുണ്ടായപ്പോൾ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചു ബലപ്പെടുത്തി. പഴയ ഡാമിന്റെ പുറംഭാഗത്തായാണു കോൺക്രീറ്റിട്ടു ബലപ്പെടുത്തിയത്.

 

 

 

പഴയ ലൈം സുർക്കി ഡാമും ബലപ്പെടുത്തിയ കോൺക്രീറ്റ് ഭാഗവും തമ്മിൽ വിടവുണ്ട്. ഇവ ഒറ്റ അണക്കെട്ടായി പ്രവർത്തിക്കില്ല. സുർക്കി– കോൺക്രീറ്റ് വിടവ്, ഡാമിന്റെ അടിത്തട്ട് എന്നിവയിലൂടെ വെള്ളം ചോരുന്നു. ഈ വെള്ളത്തിലൂടെ ലൈം സുർക്കി മിശ്രിതത്തിലെ ലൈം അഥവാ കുമ്മായം ഒഴുകിപ്പോകുന്നു. വർഷം 35 ടൺ ലൈം ഒഴുകിപ്പോകുന്നുവെന്നാണ് കണക്ക്. ഇങ്ങനെ വർഷങ്ങളായി ലൈം നഷ്ടപ്പെട്ടതുമൂലം ഡാമിന്റെ ഭാരം കുറഞ്ഞു വന്നു. ഇതുമൂലം ബലക്ഷയം സംഭവിച്ചു. വെള്ളം താങ്ങാനുള്ള ശേഷി കുറഞ്ഞു.

 

 

 

ഇതിനൊപ്പം ജലനിരപ്പ് ഉയരുന്നതോടെ ഡാമിലുള്ള സമ്മർദം കൂടും. ഡാമിന്റെ ഉറപ്പിനെ ഇതു ബാധിക്കും. ഇതോടെ ഡാമിനു ഭൂചലനത്തെ നേരിടാനുള്ള ശേഷി ഇല്ലാതായി. ഡാം നിർമ്മിച്ച 1886ൽ അത്തരത്തിലുള്ള നിർമാണരീതി സാധ്യമായിരുന്നില്ല. ഇന്ന് പ്രളയം, കാലപ്പഴക്കം, ഭൂചലനം എന്നിവ മൂലം ഏതെങ്കിലും തരത്തിൽ സമ്മർദമുണ്ടായാൽ അത് ഡാമിനെ ബാധിക്കും.ഭൂചലനത്തെ പ്രതിരോധിക്കാൻ അണക്കെട്ടിനു കഴിയില്ല.

 

 

 

 

റൂർക്കി ഐഐടി നടത്തിയ പഠനത്തിൽ 1900ൽ കോയമ്പത്തൂരിൽ റിക്ടർ സ്കെയിലിൽ 6 തീവ്രതയുള്ള ഭൂചലനം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഭ്രംശ രേഖ മുല്ലപ്പെരിയാർ ഡാമിൽ നിന്നു 16 കിലോമീറ്റർ അകലെയാണ്. ഇനിയൊരു ഭൂചലനമുണ്ടായാൽ ഡാമിന്റെ ഉറപ്പിനെ ബാധിക്കും. ഡാമിന്റെ വൃഷ്ടിപ്രദേശം 625 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ലഭിക്കുന്ന മഴവെള്ളം ഡാമിൽ ഒഴുകിയെത്തും. മഴമൂലം സെക്കൻഡിൽ പരമാവധി 2.12 ലക്ഷം ഘനയടി വെള്ളം വരെ ഒഴുകിയെത്തും എന്നു കണക്കാക്കിയാണ് അന്നു ഡാം നിർമിച്ചത്.

 

 

 

എന്നാൽ, 1943ൽ മഴക്കാലത്തു സെക്കൻഡിൽ 2.43 ലക്ഷം ഘനയടി വെള്ളം ഒഴുകിയെത്തിയിരുന്നു. 2013ൽ ഡൽഹി ഐഐടിയിലെ പ്രഫ. എ.കെ. ഗൊസൈനെ കേരളം പഠനത്തിനു നിയോഗിച്ചു. സെക്കൻഡിൽ 2.91 ലക്ഷം ഘനയടി വെള്ളം വരെ ഒഴുകിയെത്താമെന്നു കണ്ടെത്തി. ഇത്രയും ജലം ഡാമിനു താങ്ങാനാകില്ല. അധികജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുകണം. 13 വാതിലുകളുള്ള(വെന്റ്) സ്പിൽവേയാണു ഡാമിലുള്ളത്.

 

 

 

ഇവ മുഴുവൻ തുറന്നാലും സെക്കൻഡിൽ 1.22 ലക്ഷം ഘനയടി ജലം മാത്രമേ പുറത്തേക്ക് ഒഴുകുകയുള്ളൂ. ഇതോടെ ജലനിരപ്പുയരും. ഡാമിനു മുകളിൽ അഞ്ചടി ഉയരത്തിൽ 11 മണിക്കൂർ വെള്ളം ഒഴുകും. ഗ്രാവിറ്റി ഡാമുകളുടെ മുകളിലൂടെ ജലം ഒഴുകിയാൽ ഡാമിന്റെ നിലനിൽപിനെ ബാധിക്കും. മുല്ലപ്പെരിയാറിന്റെ ശേഷി 16 ടിഎംസി വെള്ളമാണ്. ഇടുക്കിയുടേത് 47 ടിഎംസി. ഒരു ടിഎംസി എന്നാൽ 100 കോടി ഘനയടി വെള്ളമാണ്.

 

 

 


മുല്ലപ്പെരിയാറിന്റെ സുരക്ഷ ജലനിരപ്പിന്റെ അടിക്കണക്കിലാണ്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ജലനിരപ്പ് ഇപ്പോൾ 142 അടിക്കു മുകളിൽ കൂടാൻ പാടില്ല. 137 അടിയിൽ ജലനിരപ്പു കൂട്ടരുതെന്നാണു കേരളത്തിന്റെ വാദം. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 138 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങൾക്കാണു മുല്ലപ്പെരിയാർ ഭീഷണിയുയർത്തുന്നത്. പ്രളയജലം പെരിയാറിലൂടെ ഒഴുകും. മുല്ലപ്പെരിയാറിനു താഴെ പെരിയാറിലുള്ള ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ, ഭൂതത്താൻകെട്ട് എന്നീ ഡാമുകൾക്കും ഭീഷണിയാകും.

 

 

 

 

പെരിയാർ കായലിൽ ചേരുന്ന വരാപ്പുഴ ഭാഗത്ത് ജലനിരപ്പ് 5 മീറ്റർ വരെ ഉയരാമെന്നാണു പഠനം. മുല്ലപ്പെരിയാറിന് 47 കിലോമീറ്റർ താഴെയാണ് ഇടുക്കി ഡാം. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാൽ പ്രളയജലവും മറ്റും ഒഴുകി ഇടുക്കി ഡാമിൽ എത്തും. ഈ പ്രളയം താങ്ങാൻ ഇടുക്കി ഡാമിനു കഴിയില്ല. ചെറുതോണി ഡ‍ാമിനു മാത്രമാണു സ്പിൽവേയുള്ളത്. ഇടുക്കി, കുളമാവ് ഡാമുകൾക്കു സ്പിൽവേയില്ല.

 

 

 

ചെറുതോണി ഡാമിന്റെ സ്പിൽവേയിലൂടെ മാത്രം ഈ പ്രളയജലം പുറത്തേക്ക് ഒഴുക്കാൻ കഴിയില്ല. മൂന്നു ഡാമുകൾക്കും മുകളിലൂടെ പ്രളയജലം ഒഴുകും. ഈ ഡാമുകളുടെ സുരക്ഷയെ അവ ബാധിക്കും. സമാനമായ രീതിയിൽ ലോവർ പെരിയാർ, ഭൂതത്താൻകെട്ട് ഡാമുകളെയും ബാധിക്കും. ഈ വസ്തുകൾ തന്നെയാണ് മുല്ലപ്പെരിയാറിനെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഭീതി സ്വപ്നമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (11 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (13 minutes ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (14 minutes ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (20 minutes ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (29 minutes ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (39 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (41 minutes ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (53 minutes ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

ഓട്ടിസം ബാധിതർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കുമായി കായിക ആവാസവ്യവസ്ഥ; ഇന്ത്യ ഓട്ടിസം സെന്ററും സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരതും കൈകോർക്കുന്നു  (1 hour ago)

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്  (1 hour ago)

പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ... ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

അടുത്ത മണിക്കൂർ അറസ്റ്  (1 hour ago)

യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം.. .  (1 hour ago)

ഫിഫ ലോകകപ്പ്.. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വൻ ജയം... അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി, ചരിത്രതാളുകളിൽ ഇടംപിടിച്ച് മെസ്സി  (1 hour ago)

Malayali Vartha Recommends