പാചകവാതകവിലയ്ക്കും ഇന്ധനവിലയ്ക്കും പിന്നാലെ റേഷന്‍ മണ്ണെണ്ണയുടെ വിലയിലും വര്‍ദ്ധനവ്

പാചകവാതകവിലയ്ക്കും ഇന്ധനവിലയ്ക്കും പിന്നാലെ റേഷന്‍ മണ്ണെണ്ണയുടെ വിലയിലും വര്‍ദ്ധനവ്. ഒറ്റയടിക്ക് എട്ടുരൂപയാണ് ലിറ്റിന് കുത്തനെ കൂട്ടിയത്. ഇതോടെ 47 രൂപയുണ്ടായിരുന്ന മണ്ണെണ്ണ വില 55 ആയി ഉയര്‍ന്നു.
മൊത്തവ്യാപര വില ലിറ്ററിന് 6.70 രൂപയായും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം മൂന്നു മുതല്‍ പുതുക്കിയ വിലയായിരിക്കും ഈടാക്കുക.
എന്നാല്‍ രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. ഇന്ന് പെട്രോളിന് 48 പൈസയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ വന്‍ വര്‍ധനവാണ് ഇന്ധനവിലയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെ പെട്രോളിന് 8.88 രൂപയാണ് കൂടിയത്. ഡീസലിന് 9.43 രൂപയും വര്‍ധിച്ചു.
കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്110.38 രൂപയാണ്. ഡീസലിന് 103.69 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 112.20 രൂപയും ഡീസലിന് 105.46 രൂപയുമാണ്.
" f
https://www.facebook.com/Malayalivartha























