ഉപ്പ് നികുതി എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ ഞങ്ങൾക്ക് സമാധാനത്തോടെ ജീവിച്ചാൽ മതി ; ഉപ്പ് നികുതി കുറയ്ക്കുകയും ബ്രിട്ടീഷുകാർ രാജ്യം വിടുകയും വേണം പക്ഷേ ജനങ്ങളെ അതിന് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്; ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് രാഹുൽ മാങ്കുട്ടിൽ

ഉപ്പ് നികുതി എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ ഞങ്ങൾക്ക് സമാധാനത്തോടെ ജീവിച്ചാൽ മതി; ഉപ്പ് നികുതി കുറയ്ക്കുകയും ബ്രിട്ടീഷുകാർ രാജ്യം വിടുകയും വേണം പക്ഷേ ജനങ്ങളെ അതിന് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് " ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് രാഹുൽ മാങ്കുട്ടിൽ . അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അന്നൊരു നാൾ ചിലർ ! "പിന്നെ ഇങ്ങനെ ഈ കടപ്പുറത്ത് ഉപ്പ് കുറുക്കിയാൽ നാളെ ബ്രിട്ടീഷുകാർ ഉപ്പ് നികുതി കുറച്ച് ഇന്ത്യ വിടാൻ പോവുകയല്ലേ?"
"ഉപ്പ് നികുതി എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ ഞങ്ങൾക്ക് സമാധാനത്തോടെ ജീവിച്ചാൽ മതി "
"ഉപ്പ് നികുതി കുറയ്ക്കുകയും ബ്രിട്ടീഷുകാർ രാജ്യം വിടുകയും വേണം പക്ഷേ ജനങ്ങളെ അതിന് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് "
" ബ്രിട്ടീഷുകാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരായ കോൺഗ്രസ്സിന്റെ സമരവും ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ ഇവർ തമ്മിൽ എന്താണ് വ്യത്യാസം "
"ഉപ്പ് നികുതി കുറയ്ക്കുവാനും ബ്രിട്ടീഷുകാരെ ഒഴിവാക്കാനും ഇങ്ങനെ പൊതു നിരത്തിലാണോ സമരം ചെയ്യണ്ടത്, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വീട്ടുപടിക്കൽ സമരം ചെയ്താൽ പോരെ"
" സമരം ചെയ്താൽ മോഹൻദാസിനും കുടുംബത്തിനും കൊള്ളാം, നമ്മൾ പണി എടുത്താൽ നമ്മുക്ക് ഗുണം ഉണ്ടാകും"
"ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതു കൊണ്ടാണ്ട് നിസഹകരണ സമരത്തിനു ശേഷവും സ്വാതന്ത്ര്യം കിട്ടാഞ്ഞത് കോൺഗ്രസ്സേ"
ഇത്തരം ചോദ്യങ്ങൾക്ക് കോൺഗ്രസ്സ് വഴങ്ങിയിരുന്നെങ്കിൽ, പാരതന്ത്ര്യത്തിന്റെ നിഴൽ വീഴ്ത്തി ഇപ്പോഴും ബ്രിട്ടീഷ് പതാക ഈ രാജ്യത്ത് പാറിപ്പറക്കുമായിരുന്നു.
https://www.facebook.com/Malayalivartha























