പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് അറുപതു വര്‍ഷം തടവും എഴുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് അറുപതു വര്‍ഷം തടവും , എഴുപതിനായിരം രൂപ പിഴയും വിധിച്ചു.കടത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയില്‍ ദിലിപ് (24) നെയാണ് പെരുമ്ബാവൂര്‍ പ്രത്യേക അതിവേഗ കോടതി (പോക്‌സോ ) ശിക്ഷിച്ചത്.
2019 ല്‍ ആണ് സംഭവം നടന്നത്. പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കുന്നത്ത്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമയബന്ധിതമായി പൊലീസ് 2019 നവംബറില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ഇന്‍സ്‌പെക്ടര്‍ വി.ടി. ഷാജന്‍, എസ്‌ഐമാരായ ഷമീര്‍ ഖാന്‍, സി.കെ. സക്കറിയ, എഎസ്‌ഐ പി.എച്ച് അബ്ദുള്‍ ജബ്ബാര്‍ , എസ്.സി.പി. ഒമാരായ പി.എ അബ്ദുള്‍മനാഫ്, ഇ.ഡി.അനസ്, ഏ.കെ.പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എ..സിന്ധുവായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
https://www.facebook.com/Malayalivartha























