ദത്തു വിവാദം; കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അനുപമ പിന്‍വലിച്ചു

ദത്തുവിവാദത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അനുപമയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു.കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചിരുന്നത്.
എന്നാല്‍ കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ ഹൈക്കോടതി വിസമ്മതം അറിയിച്ചത്. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് കോടതി അറിയിച്ച സാഹചര്യത്തിലാണ് അനുപമ ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ചത്.
നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതോടെ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ വ്യവഹാരം അവസാനിച്ചു.
https://www.facebook.com/Malayalivartha























