വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജുവിനു പിന്തുണ പ്രഖ്യാപിച്ച് യുവാവ്... പാലാരിവട്ടം പാലത്തില്‍ വാഹനം കുറുകെയിട്ടാണ് കോണ്‍ഗ്രസുകാരോട് യുവാവിന്റെ പ്രതിഷേധം

ദേശീയ പാതയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജുവിനു പിന്തുണ പ്രഖ്യാപിച്ച് പാലാരിവട്ടം പാലത്തില്‍ വാഹനം കുറുകെയിട്ട് മറ്റ് വാഹനങ്ങള്‍ തടഞ്ഞ് യുവാവിന്റെ പ്രതിഷേധം. ചൊവ്വാഴ്ച ഉച്ചയോടെയാണ് പാലത്തിന്റെ ഇടപ്പള്ളി ഭാഗത്തേയ്ക്കു പോകുന്ന ട്രാക്കില്‍ വടക്കേ അറ്റത്ത് തൃശൂര്‍ കൈപ്പമംഗലം സ്വദേശി പ്രണവ് വാഹനം കുറുകെയിട്ട് പ്രതിഷേധിച്ചത്.
കോണ്‍ഗ്രസുകാരെ എതിര്‍ത്ത ജോജുവിന് ആളുകള്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ല എന്നായിരുന്നു യുവാവിന്റെ പരാതി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് മാര്‍ഗ തടസം സൃഷ്ടിച്ച യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. വാഹനം എടുത്തു മാറ്റി സ്‌റ്റേഷനില്‍ എത്തിച്ച പോലീസ് ഇയാളുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. പോലീസുകാരുടെ ചോദ്യത്തിന് കോണ്‍ഗ്രസുകാരോടുള്ള തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും ജോജുവിനു പിന്തുണ നല്‍കുന്നെന്നും യുവാവ് മറുപടി നല്‍കി. സ്‌റ്റേഷനില്‍ എത്തിച്ച വാഹനം പിന്നീട് വിട്ടു നല്‍കി.
https://www.facebook.com/Malayalivartha























