വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ ആണ് മരിച്ചത്. കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ത്ഥിനിയാണ് 22കാരിയായ കാസിയ.
കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്നാണ് ബന്ധുക്കളും കോളജ് അധികൃതരും നല്‍കുന്ന വിവരം. കാസിയ ഒരാഴ്ച മുമ്ബാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്. കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തല പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. നിലവില്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. കോവിഡ് പരിശോധനക്കുശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
കായികരംഗത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു കായികതാരം നടത്തിയ അതിശയകരവും മികച്ചതുമായ പ്രകടനത്തിനാണ് 'മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ്' നല്‍കുന്നത്.ഖേല്‍ര്തന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ശ്രീജേഷിന് മുന്‍പ് കെ എം ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് ഖേല്‍ രത്ന നേടിയ മലയാളി താരങ്ങള്‍.
ഒളിമ്ബിക്സില്‍ ഹോക്കിയില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യ ഒരു മെഡല്‍ നേടിയപ്പോള്‍ അതില്‍ നിര്‍ണായകമായത് ഇന്ത്യയുടെ ഗോള്‍മുഖം കാത്ത ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ഗോള്‍പോസ്റ്റിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ ശ്രീജേഷ് വെങ്കല മെഡല്‍ പോരാട്ടത്തിലടക്കം എതിര്‍ ടീമുകളുടെ നിര്‍ണായക ഷോട്ടുകള്‍ തടുത്തിട്ടിരുന്നു.
ദ്രോണചാര്യ പുരസ്കാരം മലയാളിയായ രാധാകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ചു. ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിന്‍റെ മുഖ്യ പരിശീലകനാണ് അദ്ദേഹം. 35 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ഇത്തവണയും മലയാളി താരങ്ങളില്ല.
കോവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രതിസന്ധി കാരണം കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര സമര്‍പ്പണം ഓണ്‍ലൈന്‍ ആയിട്ടാണ് നടന്നത്.
https://www.facebook.com/Malayalivartha























