ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീജേഷിനു കഴിയട്ടെ; അഭിനന്ദനവുമായി മുഖ്യമന്ത്രി: ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളി ശ്രീജേഷ്

ഇന്ത്യന്‍ കായിക രംഗത്തെ പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ര്തന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്ബിക്സിലെ പ്രകടനത്തിലൂടെ ഹോക്കിയില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ് , ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്ര എന്നിവരടക്കം 12 താരങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
ഖേല്‍ര്തന പുരസ്‌കാരം നേടിയ ഒളിമ്ബ്യന്‍ പി ആര്‍ ശ്രീജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീജേഷിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
കുറിപ്പ് വായിക്കാം
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്ബ്യന്‍ പി ആര്‍ ശ്രീജേഷിന് അഭിനന്ദനങ്ങള്‍. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീജേഷിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
മലയാളിയായ പി ആര്‍ ശ്രീജേഷ് ഉള്‍പ്പടെ 12 പേരാണ് ഖേല്‍രത്ന പുരസ്കാരം നേടിയത്. മേജര്‍ ധ്യാന്‍ ചന്ദ് അവാര്‍ഡ് ഫോര്‍ ലൈഫ് ടൈം അച്ചീവ്മെന്‍്റ് പുരസ്കാരം നേടിയവരുടെ പട്ടികയില്‍ മലയാളിയായ ബോക്സിങ് താരം കെസി ലേഖയും ദ്രോണാചാര്യ പുരസ്കാരം നേടിയവരുടെ പട്ടികയില്‍ മലയാളികളായ രാധാകൃഷ്ണന്‍ നായര്‍, ടിപി ഔസേപ്പ് എന്നിവരും ഇടം പിടിച്ചു. നവംബര്‍ 13ന് രാഷ്ട്രപതി ഭവനില്‍ വെച്ച്...
https://www.facebook.com/Malayalivartha























