Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

സ്വപ്‌ന പുറത്തേക്ക്..... നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല.... സ്വപ്‌നയുടെ കോഫെപോസ കരുതല്‍ തടങ്കല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഹൈക്കോടതി റദ്ദാക്കി, എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെടെ എട്ടു പേര്‍ക്ക് ജാമ്യം

03 NOVEMBER 2021 06:29 AM IST
മലയാളി വാര്‍ത്ത

സ്വപ്‌ന പുറത്തേക്ക്..... നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല.... സ്വപ്‌നയുടെ കോഫെപോസ കരുതല്‍ തടങ്കല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഹൈക്കോടതി റദ്ദാക്കി.

എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെടെ എട്ടു പേര്‍ക്ക് ജാമ്യം അനുവദിച്ചു. അഞ്ചാം പ്രതി കെ.ടി.റമീസ്, ആറാം പ്രതി കെ.എം.ജലാല്‍, ഏഴാം പ്രതി പി.മുഹമ്മദ് ഷാഫി, പത്താം പ്രതി റബിന്‍സ് മുഹമ്മദ്, പതിനൊന്നാം പ്രതി കെ.ടി.ഷറഫുദ്ദീന്‍, പന്ത്രണ്ടാം പ്രതി മുഹമ്മദ് അലി എന്നിവരാണ് ജാമ്യം കിട്ടിയവര്‍.




2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍ നിന്ന് 14.82 കോടി രൂപ വിലവരുന്ന 30.422 കിലോ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസിന് പുറമേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയും ഭീകര പ്രവര്‍ത്തന നിരോധന നിയമപ്രകാരം എന്‍.ഐ.എയും കേസെടുത്തു.

എന്‍.ഐ.എയുടെ കേസില്‍ സ്വപ്നയും സരിത്തും ഉള്‍പ്പെടെ നല്‍കിയ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.നിലവിലുള്ള വസ്തുതകളും ആരോപിക്കപ്പെട്ട കുറ്റങ്ങളും കണക്കിലെടുത്താല്‍ പ്രതികള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പറയാനാവില്ല.

സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച തുക ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചെന്നോ ഭീകര സംഘടനകളുമായി പ്രതികള്‍ക്ക് ബന്ധുമുണ്ടെന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ലെന്നും ഹൈക്കോടതി . ഇതൊരു പ്രാഥമിക നിഗമനം മാത്രമാണെന്നും യു.എ.പി.എ കേസ് നിലനില്‍ക്കുമോയെന്നു തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്നും ഉത്തരവില്‍ പറയുന്നു.



കസ്റ്റംസ്, ഇ.ഡി, എന്‍.ഐ.എ കേസുകളും കോഫെപോസ പ്രകാരമുള്ള കരുതല്‍ തടങ്കലുമാണ് സ്വപ്നയ്‌ക്കെതിരെ നിലവിലുണ്ടായിരുന്നത്. കസ്റ്റംസ്,ഇ.ഡി കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ കരുതല്‍ തടങ്കല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഹൈക്കോടതി റദ്ദാക്കി. എന്‍.ഐ.എ കേസിലും ജാമ്യം ലഭിച്ചതോടെ സ്വപ്നയ്ക്ക് ജയിലില്‍ നിന്നിറങ്ങാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (1 hour ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (2 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (2 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (4 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (5 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (6 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (6 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (6 hours ago)

Malayali Vartha Recommends