സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.... തിരുവനന്തപുരം ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളില്‍ ചിലയിടത്ത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി.
തൊട്ടില്‍പ്പാലം-വയനാട് റൂട്ടില്‍ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കുറ്റ്യാടി ചുരത്തിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.താമരശ്ശേരി അടിവാരത്ത് ഉരുള്‍പൊട്ടലുണ്ടായി.
നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. കാവിലുംപാറയില്‍ പന്ത്രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പനങ്ങാട് വയലിലും ഉരുള്‍പൊട്ടി. പ്രദേശത്തെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച വരെ കടലില്‍ പോകരുത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























