Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പല പ്രമുഖമാധ്യമങ്ങളുടെയും തലവാചകം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും എന്നിട്ടും നികുതി കുറയ്ക്കാൻ തയ്യാറല്ല എന്നാണ്;രണ്ടു സർക്കാരുകളെയും കൂട്ടിക്കെട്ടുന്നതു ദുഷ്ടലാക്കാണ്; നമ്മൾ ചർച്ച ചെയ്യുന്നതു വില വർദ്ധനവിനെക്കുറിച്ചാണ്;ഒരു സംസ്ഥാനവും നികുതി കൂട്ടിയിട്ടില്ല;നികുതി കൂട്ടിയിട്ടുള്ളതു കേന്ദ്ര സർക്കാർ മാത്രമാണ്;എന്തു ഭാവിച്ചാണ് മോഡി സർക്കാർ എണ്ണവില ഇങ്ങനെ കൂട്ടുന്നതെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്ക്

03 NOVEMBER 2021 08:21 AM IST
മലയാളി വാര്‍ത്ത

എന്തു ഭാവിച്ചാണ് മോഡി സർക്കാർ എണ്ണവില ഇങ്ങനെ കൂട്ടുന്നതെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;ജനുവരി 1-ന് 85.72 രൂപ വരെയുണ്ടായിരുന്ന പെട്രോളിന് നവംബർ 1-ന് 112.07 രൂപയാണ് വില. ഡീസലിന്റെ വില 79.65 രൂപയിൽ നിന്ന് 105.85 രൂപയായി ഉയർന്നു. 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 400 രൂപയിലധികം വർദ്ധിച്ച് 1994 രൂപയായി.

ഗാർഹിക എൽപിജിക്ക് (14 കിലോഗ്രാം) 205 രൂപ വർദ്ധിച്ച് 906 രൂപയായി. വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതിവാതക വില കഴിഞ്ഞ രണ്ടു മാസത്തിനിടെ 10 രൂപ കൂട്ടി 70 രൂപയായി. പല പ്രമുഖമാധ്യമങ്ങളുടെയും തലവാചകം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും എന്നിട്ടും നികുതി കുറയ്ക്കാൻ തയ്യാറല്ല എന്നാണ്. രണ്ടു സർക്കാരുകളെയും കൂട്ടിക്കെട്ടുന്നതു ദുഷ്ടലാക്കാണ്. നമ്മൾ ചർച്ച ചെയ്യുന്നതു വില വർദ്ധനവിനെക്കുറിച്ചാണ്.

ഒരു സംസ്ഥാനവും നികുതി കൂട്ടിയിട്ടില്ല. നികുതി കൂട്ടിയിട്ടുള്ളതു കേന്ദ്ര സർക്കാർ മാത്രമാണ്. മോഡി അധികാരത്തിൽവന്നശേഷം പെട്രോളിനും 3.5 മടങ്ങും ഡീസലിന് 9 മടങ്ങും നികുതി നിരക്ക് വർദ്ധിപ്പിച്ചു. ഈ വർദ്ധനയുടെ ഒരു പങ്കും സംസ്ഥാനത്തിനു നൽകാതിരിക്കാൻവേണ്ടി പങ്കുവയ്ക്കേണ്ട എക്സൈസ് നികുതിക്കു പകരം റോഡ് സെസ്സും മറ്റുമായിട്ടാണ് ഈ വർദ്ധന വരുത്തിയിട്ടുള്ളത്.

അന്തർദേശീയ കമ്പോളത്തിൽ ക്രൂഡോയിലിന്റെ വില കുത്തനെ കുറഞ്ഞപ്പോഴാണ് അതിന്റെ നേട്ടം ഉപഭോക്താക്കൾക്കു നൽകാതെ കൈപ്പിടിയിലാക്കാൻ നികുതി വർദ്ധിപ്പിച്ചത്. ഇന്നു ക്രൂഡോയിൽ വില ഉയരുമ്പോൾ വർദ്ധിപ്പിച്ച നികുതി കുറയ്ക്കുക എന്നുള്ളത് എത്രയോ ലളിതമായ യുക്തി. അതു നമ്മുടെ പല മാധ്യമ പ്രഭൃതികൾക്കും മനസിലായിട്ടില്ല.

എന്തിനു വേണ്ടി ജനങ്ങളെ പിഴിയുന്നു? കോർപ്പറേറ്റുകൾക്ക് 1.5 ലക്ഷം കോടി രൂപ നികുതിയിളവ് നൽകിയവരാണ് മോഡി സർക്കാർ. ഇനിയിപ്പോൾ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് എന്ന പേരിൽ 2 ലക്ഷം കോടി കോർപ്പറേറ്റുകൾക്കു സബ്സിഡി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനു പണം കണ്ടെത്താനാണ് ജനങ്ങളെ പിഴിയുന്നത്. കഴിഞ്ഞ ലക്കം മണി മാറ്റേഴ്സിൽ പെട്രോൾ, ഡീസൽ വിലക്കയറ്റം സംബന്ധിച്ച വീഡിയോയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (1 hour ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (2 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (2 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (3 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (3 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (4 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (5 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (5 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (6 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (6 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (6 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (6 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (6 hours ago)

Malayali Vartha Recommends