Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജോജുവിനെ കോണ്‍ഗ്രസിലെടുത്തു... മദ്യപിച്ചു, കയറിപ്പിടിച്ചു, മാസ്‌കില്ല, വിദേശ വാഹനങ്ങള്‍, ഫാന്‍സി നമ്പരുകള്‍, പൂത്ത പണം എന്നിങ്ങനെ ജോജു ജോര്‍ജിനെ കുടുക്കാന്‍ കോണ്‍ഗ്രസുകാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; അവസാനം വീട്ടുപടിക്കല്‍ ഒത്തുതീര്‍പ്പിലേക്ക്

05 NOVEMBER 2021 06:02 PM IST
മലയാളി വാര്‍ത്ത

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ തര്‍ക്കിക്കാന്‍ വന്ന നടന്‍ ജോജു ജോര്‍ജിന് രണ്ട് കൊടുക്കാന്‍ കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. മദ്യപിച്ചു എന്ന് പറഞ്ഞ് പരത്തിയെങ്കിലും തെളിയിക്കാനായില്ല. അവസാനം ജോജു മദ്യപിച്ചതുപോലെ അഭിനയിച്ച് തങ്ങളെ പറ്റിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസുകാരുടെ സംസാരം.

ചേച്ചിമാരെ കയറിപ്പിടിച്ചു എന്ന് ചാനലിലൂടെ പറയിക്കാന്‍ നോക്കിയെങ്കിലും അതെല്ലാം ജനം ലൈവായി കാണുകയും ചെയ്തു. മാത്രമല്ല പരസ്യമായി നടന്ന സംഭവം രഹസ്യമായി ഒരു ക്യാമറയിലും പതിഞ്ഞില്ല.

പിന്നെ ആകെ ചുമത്താവുന്നത് പെറ്റീകേസായ മാസ്‌ക് വച്ചില്ല മാത്രം. അഞ്ഞൂറോ ആയിരമോ പെറ്റിയടിച്ചാല്‍ തീരാവുന്നതാ. എന്നാല്‍ കോണ്‍ഗ്രസുകാരെ സംബന്ധിച്ച് അങ്ങനെയല്ല കൊച്ചിയിലെ നേതാക്കള്‍ കൂട്ടമായി അകത്തു പോകും. മാത്രമല്ല വണ്ടി തല്ലിപ്പൊട്ടിച്ച കേസില്‍ 6 ലക്ഷം രൂപ വച്ചാലേ ജാമ്യം കിട്ടൂ. അങ്ങനെയാണ് ജോജുവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കെന്ന് കോണ്‍ഗ്രസ് നീങ്ങിയത്.

ജോജുവിന്റെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും ഒത്തുതീര്‍പ്പിന് മുന്‍കയ്യെടുക്കുകയും ചെയ്തു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ജോജുവിന്റെ വാഹനം ആക്രമിച്ചതിനു കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. വാഹനം തടഞ്ഞു നിര്‍ത്തി ഡോര്‍ ബലമായി തുറന്ന് ജോജുവിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്‌തെന്നാണു കേസ്. ജോജുവിന്റെ കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഉപരോധ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ് തുടങ്ങിയ 15 നേതാക്കള്‍ക്കും 50 പ്രവര്‍ത്തകര്‍ക്കുമെതിരെയും കേസെടുത്തിരുന്നു. ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. അങ്ങനെ എന്തുവന്നാലും നഷ്ടം കോണ്‍ഗ്രസിനാണ്.

അതേസമയം നടന്‍ ജോജുവിനെതിരായ ആക്രമണത്തില്‍ താരസംഘടനയായ അമ്മ മൗനം പാലിച്ചതിനെതിരെ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. രംഗത്തെത്തി. വിഷയത്തില്‍ അമ്മ സെക്രട്ടറി മറുപടി പറയണം. സംഘടനയുടെ അടുത്ത യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും അപലപിച്ചപ്പോള്‍ അമ്മ ജനറല്‍ സെക്രട്ടറി മൗനം പാലിച്ചു. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത്. അഭിപ്രായം തുറന്നു പറയണം. അമ്മയുടെ സമീപനം മാറ്റണം. ജനറല്‍ സെക്രട്ടറി ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

എന്തായാലും കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ജോജുവുമായ കേസ് ഒരുക്കുന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ തടി കേടാകാതിരിക്കാന്‍ നല്ലത്. പെട്രോളിനും ഡീസലിനും വില കുറച്ചത് തങ്ങള്‍ കാരണമാണെന്ന് ജനത്തെ ഒരു വിധം വിശ്വസിപ്പിച്ചിട്ടുണ്ട്. അതൊന്നും ചര്‍ച്ചയാക്കാതിരിക്കാന്‍ വേണ്ടത് ജോജുമായുള്ള കേസ് കോപ്രമൈസാണ്. അത് നടക്കുമെന്നാണ് കരുതുന്നത്. എങ്കില്‍ ജോജുവിനെ കോണ്‍ഗ്രസിലെടുക്കാനും തയ്യാറാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends