Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 19കാരനൊപ്പം മുങ്ങാൻ സ്കൂൾ തുറക്കുന്ന ദിവസം കാത്തിരുന്ന് 16 കാരി: പോലീസിനെ വട്ടം കറക്കാൻ ഫോൺ നമ്പറടക്കം തെളിവുകൾ നശിപ്പിച്ച് യുവാവ്: മണിക്കൂറുകൾ നീണ്ട പോലീസിന്റെ നെട്ടോട്ടത്തിന് ഒടുവിൽ വമ്പൻ ട്വിസ്റ്റ്: പിടിയിലായപ്പോൾ ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചതെന്ന് പറഞ്ഞ് പോലീസിന് യുവാവിന്റെ വക തെറിവിളി...

05 NOVEMBER 2021 05:24 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയുമായി ജീവിക്കാൻ പത്തൊമ്പതുകാരൻ ആസൂത്രണം ചെയ്ത പദ്ധതി മണിക്കൂറുകളോളം പൊലീസുകാരെ നെട്ടോട്ടമോടിച്ചു. ഒടുവിൽ പോലീസിന്റെ വമ്പൻ ട്വിസ്റ്റിൽ ഇരുവരും കുടുങ്ങിയപ്പോൾ ഏതെങ്കിലും നാട്ടിൽപോയി ജീവിക്കാനുള്ള ഞങ്ങളുടെ പദ്ധതി നിങ്ങൾ പൊളിച്ചെന്ന് പറഞ്ഞ് യുവാവിന്റെ വക പോലീസിന് നേരെ തെറിവിളിയും.

ഫോൺ നമ്പറടക്കം ഒരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു ഇരുവരുടെയും മുങ്ങൽ. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകുമെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടുതന്നെ ആദ്യം ഇല്ലാതാക്കിയതും അത് തന്നെയായിരുന്നു. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇരുവരും പോലീസിന്റെ വലയിലായി. കോഴിക്കോട് പന്തീരാങ്കാവിലാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ അരങ്ങേറിയ കേസ് നടന്നത്.

കഥയിലെ നായകൻ ഉളിക്കൽ സ്വദേശി അജാസ് ആയിരുന്നു. ലോക്ഡൗൺ സമയത്താണ് സോഷ്യൽ മീഡിയയിലൂടെ അജാസിനെ പെൺകുട്ടി പരിചയപ്പെടുന്നത്. വീഡിയോ കോളിലൂടെ മാത്രം കണ്ടുള്ള പരിചയം, പ്രണയമായി. പിന്നീട് അങ്ങോട്ട് മാസങ്ങളോളം ഇരുവരും നേരിൽ കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു. പിന്നീട് സ്കൂൾ തുറക്കുന്ന ദിവസം ആർക്കും സംശയത്തിന് ഇട നൽകാതെ ഒളിച്ചോടാൻ പ്ലാൻ ഇടുകയായിരുന്നു.

സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് സഹപാഠികൾ വീട്ടിൽ അന്വേഷിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇരുവരുടെയും പ്രണയം ആർക്കും അറിയാത്ത കൊണ്ടുതന്നെ അന്വേഷണം യുവാവിലേയ്ക്ക് എത്തില്ലെന്നും, ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമെന്ന് അറിയാവുന്ന പെൺകുട്ടി സ്വന്തം ഫോൺ എടുക്കാതെ വീട് വിട്ട് ഇറങ്ങുകയുമായിരുന്നു.

 

 

 

പന്തീരാങ്കാവ് പോലീസിൽ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സി സി ടി വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചെങ്കിലും, ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിൽ സംശയാസ്പദമായി ഒരു പെൺകുട്ടിയെയും പയ്യനെയും കണ്ടെത്തി.

എന്നാൽ കൂടെയുള്ള യുവാവിനെപ്പറ്റി ബന്ധുക്കൾക്ക് അറിയില്ലെന്ന് പറഞ്ഞതോടെ ഇരുവരും മുങ്ങാനുള്ള പ്ലാൻ ആയിരുന്നുവെന്ന് പോലീസ് ഉറപ്പിച്ചു. റെയിൽവേയുടെ കംപ്യൂട്ടറിൽ സമയം വച്ച് ഇരുവരുടെയും യാത്ര എങ്ങോട്ടേക്കാണെന്ന് പരിശോധിച്ചപ്പോൾ കൊല്ലത്തേയ്ക്കാണ് യാത്രയെന്ന് മനസിലായി. പക്ഷെ അവിടെയും പോലീസ് അന്വേഷണം വഴിമുട്ടിച്ച് ഇരുവരും ആ ട്രെയിനിൽ യാത്ര ചെയ്തില്ലെന്ന് മനസിലാക്കി.


ടിക്കറ്റ് ബുക്ക് ചെയ്തിട്ടും, ആ ട്രെയിനിൽ യാത്ര ചെയ്തില്ലെന്നു മനസ്സിലാക്കിയ പൊലീസ് സമ്മർദത്തിലായി. പിന്നെ എങ്ങോട്ടേക്ക് പോയെന്ന ചോദ്യം അന്വേഷണ സംഘത്തെ കുഴപ്പിച്ചു. ഫോൺ നമ്പർ നൽകിയില്ലെങ്കിലും യുവാവിന്റെ യഥാർത്ഥ പേര് നൽകി ടിക്കറ്റ് എടുത്തത് പോലീസിന്റെ അന്വേഷണത്തെ തുണച്ചു.

യഥാർത്ഥ പേര് ഫേസ്ബുക്കിൽ സെർച്ച് ചെയ്തപ്പോൾ പെൺകുട്ടിയുടെ ഫ്രണ്ട് ആണെന്ന് മനസിലാക്കിയ പോലീസ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ സമയത്ത് പെൺകുട്ടിക്ക് നൽകിയ ഫോൺ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു. ഈ നമ്പർ പരിശോധിച്ചപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കി. തുടർന്ന് യാത്ര കൊട്ടാരക്കര ഭാഗത്തേയ്ക്ക് ആണെന്ന് മനസിലാക്കിയ പോലീസ് കൊട്ടാരക്കര പോലീസിന് ഇരുവരുടെയും ചിത്രങ്ങൾ അയച്ച് പരിശോധന ആരംഭിക്കാൻ നിർദ്ദേശം നൽകി.


ബസുകളടക്കം പോലീസ് അരിച്ചുപെറുക്കി, ഒടുവിൽ ഇരുവരും പോലീസ് വലയിലുമായി. നേരിട്ട് കണ്ടത് ആദ്യമായിട്ട് ആണെന്നും ഒരുമിച്ച് ജീവിക്കാനായിരുന്നു നാട് വിട്ടതെന്നും കോഴിക്കോട്ടെത്തിച്ച ഇരുവരും പോലീസിന് മൊഴി നൽകി. ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചതെന്ന് പറഞ്ഞ് യുവാവ് പോലീസിനെ ചീത്ത വിളിച്ചതായും പറയുന്നു.

പത്തൊമ്പതുകാരൻ വിദ്യാർത്ഥിയാണെന്നും ഇരുവർക്കും പ്രായത്തിന്റെ പക്വതക്കുറവാണെന്ന് ബോധ്യമായതായും പോലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെങ്കിലും, പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. മൂന്ന് ടീമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മണിക്കൂറുകൾക്കും ശേഷം ഇരുവരും പോലീസ് വലയിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends