ചോറ്റാനിക്കര ക്ഷേത്രത്തില്‍ സുഹൃത്തിനൊപ്പം എത്തിയ ഇതര മതസ്ഥനായ യുവാവിന് ക്ഷേത്രത്തിൽ എന്ത് കാര്യമെന്ന് ചോദിച്ച് പോലീസിന്റെ മർദ്ദനം: തടയാനെത്തിയെ സുഹൃത്തിനും മർദ്ദനം: ഇരുവരുടയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറേയും വിവരം അറിയിച്ച് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചു

ഇന്റർവ്യൂവിന് എത്തിയ യുവാക്കൾക്ക് എസ് ഐയുടെ മർദ്ദനം. കോഴിക്കോട് സ്വദേശി മിഥുന്‍, സുഹൃത്തായ കൊല്ലം സ്വദേശി സെയ്ദാലി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ആലുവ റൂറല്‍ എസ്.പിക്ക് യുവാക്കള്‍ പരാതി നല്‍കി.
ചോറ്റാനിരക്കര ക്ഷേത്ര പരിസരത്ത് യുവാക്കളെ കണ്ടതിനെ തുടർന്ന് ഇതര മതസ്ഥന് ക്ഷേത്രത്തില്‍ എന്താണ് കാര്യം എന്ന് ചോദിച്ചായിരുന്നു മർദ്ദിച്ചതെന്ന് പരാതിക്കാരനായ സെയ്ദലി പറയുന്നു.
കൊച്ചിയില്‍ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവാക്കൾ. ഇന്റർവ്യൂവിന് പോകുന്നതിന് മുമ്പ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകണം എന്ന് മിഥുന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സെയ്ദാലി ഒപ്പം പോയത്.
നടയടച്ചതിനാല്‍ രാത്രി ക്ഷേത്ര പരിസരത്ത് കിടന്ന ശേഷം രാവിലെ തൊഴുത് മടങ്ങാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് എറണാകുളത്തേയ്ക്ക് മടങ്ങാൻ വാഹനം കാത്ത് നില്‍ക്കുന്നതിനിടെയാണ് പോലീസ് വാഹനം അതുവഴി എത്തിയത്.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ളതിന്റെ രേഖകള്‍ കാണിക്കുകയും സുഹൃത്തിനൊപ്പം വന്നതാണെന്ന് പറഞ്ഞിട്ടും തെറി വിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് സെയ്ദാലി പറയുന്നു.
ഇത് കണ്ട് ഓടിയെത്തിയ മിഥുനെയും പോലീസ് മർദ്ദിച്ചതായി പറയുന്നു. യുവാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറേയും വിവരം അറിയിച്ചു. ഇവരാണ് യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha

























