ബസ് സ്റ്റാൻഡിലും പാർക്കിലും ഒരുമിച്ച് നടക്കുന്ന ദൃശ്യങ്ങൾ; ആലത്തൂരിൽ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാതായി

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാതായതായി പരാതി. ആലത്തൂരിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം.
പാലക്കാട് ബസ് സ്റ്റാൻഡിലും പാർക്കിലും സഹപാഠികൾക്കൊപ്പം നടക്കുന്ന സഹോദരിമാരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഇവിടെ നിന്നും ഇവർ തമിഴ് നാട്ടിലേയ്ക്ക് കടന്നിട്ടുണ്ടാകാം എന്ന വിലയിരുത്തലിലാണ് പോലീസ്.
സംഘത്തിൽ ഒരാളുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും പാലക്കാട് വച്ച് ഇത് സ്വിച്ച് ഓഫായ നിലയിലാണ്.
അതുകൊണ്ടുതന്നെ ഇവർ എങ്ങോട്ടേയ്ക്ക് പോയെന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. എങ്കിലും കുട്ടികൾ സുരക്ഷിതരായി ഇരിക്കുന്നുവെന്ന വിലയിരുത്തലിലാണ് പോലീസ്.
ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























