Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സുധാകരനും സതീശനും അടിച്ചു പിരിയും; രണ്ടു കരുത്തന്‍മാര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഏറ്റെടുത്തിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും കേരളത്തില്‍ ചത്തുപോയ കോണ്‍ഗ്രസിനെ ജീവന്‍വയ്പ്പിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ല, പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു

05 NOVEMBER 2021 04:33 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസില്‍ സുധാകരനും സതീശനും തമ്മില്‍ ഉടലെടുത്ത് പോര് പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. വ്യക്തിപരമായി വഴിതടയല്‍ സമരത്തിന് എതിരാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നാലപാടിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിലപാട് എടുത്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും അടി തുടങ്ങിയിരിക്കുന്നു. വഴിതടയല്‍ കേസില്‍ എറണാകുളം കോണ്‍ഗ്രസിലെ ഒരു ഡസന്‍ നേതാക്കള്‍ ഒളിവിലായിരിക്കെ സതീശന്‍ സദാചാരപ്രസംഗം നടത്തിയത് ശരിയായില്ലെന്നാണ് സുധാകരന്‍ പറയുന്നത്.

രണ്ടു കരുത്തന്‍മാര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഏറ്റെടുത്തിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും കേരളത്തില്‍ ചത്തുപോയ കോണ്‍ഗ്രസിനെ ജീവന്‍വയ്പ്പിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ല. ഒറ്റയ്ക്ക് നടത്തുന്ന വായ്ത്താരിയല്ലാതെ ഒരുമിച്ച് നിലകൊണ്ട് പിണറായി വിജയനെ ഒതുക്കാന്‍ സുധാകരന്‍-സതീശന്‍ കൂട്ടുകെട്ടിന് സാധിക്കുന്നില്ല. നിരവധിയായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഒരു സമരം പോലും വിജയിപ്പിക്കാനും ഇവര്‍ക്കു കഴിഞ്ഞിട്ടില്ല.

ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും പിന്നണിയിലേക്ക് വലിഞ്ഞതോടെ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് നീര്‍ജീവമായിക്കൊണ്ടിരിക്കുന്നു. മാവുങ്കല്‍ മോന്‍സന്റെ വീട്ടിലും തിരുമ്മുകേന്ദ്രത്തിലും സുധാകരന്‍ എന്തിന് കയറിച്ചെന്നുവെന്ന ചോദ്യത്തിനു മുന്നില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. പിണറായിയുടെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മോന്‍സനും തമ്മിലെ അവിശുദ്ധ ബന്ധം മുതലെടുക്കുന്നതിലും കോണ്‍ഗ്രസിന് പരിമിതിയുണ്ടായി. അനിത പുല്ലയിലും ഉന്നത പോലീസ് മേധാവികളും തമ്മിലുള്ള ബന്ധം വഴിയില്‍ അലക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെയാണ് നേതൃനിരയില്‍ അനൈക്യം പരസ്യമായി പുറത്തുവരുന്നത്.
സര്‍ക്കാരിനെതിരെ ഒരു സമരം പോലും കൃത്യമായി നയിക്കാന്‍ സാധിക്കാത്തവിധം ദുര്‍ബലമാവുകയാണ് കേരളത്തിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്. ഇന്ധന വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ നികുതി കുറയ്ക്കുന്നതു സംബന്ധിച്ച പ്രതിഷേധം തുടക്കത്തില്‍തന്നെ പാളിപ്പോയി. ഒരു മാസം തുടരെ ഇന്ധനവില കുതിച്ചുകയറിയപ്പോള്‍ ഒരു പ്രസ്താനനിയിറക്കാനുള്ള പ്രാപ്തിപോലും കോണ്‍ഗ്രസിനുണ്ടായില്ല.

പിണറായി മന്ത്രിസഭയിലെ ഏറെ മന്ത്രിമാരും പ്രാഗത്ഭ്യത്തില്‍ ശരാശരിക്കു താഴെയാണെന്ന പൊതുവിമര്‍ശനം ഉയരുമ്പോള്‍ വിവിധ വകുപ്പിലെ പിന്നോക്കാവസ്ഥ പുറത്തുകൊണ്ടുവരാനും സര്‍ക്കാരിനു കഴിയുന്നില്ല. കോവിഡും വെള്ളപ്പൊക്കവും വിലക്കയറ്റവും ഉള്‍പ്പെടെ വിവിധ പ്രശ്‌നങ്ങല്‍ ജനകീയ വിഷയമാക്കാനുള്ള ആള്‍ബലം താഴേത്തട്ടിലില്ലാത്ത ദയനീയാവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. മുസ്ലീം ലീഗ് ഒരു സമരത്തിലും പ്രതിഷേധത്തിലും സജീമല്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നേതാക്കളല്ലാതെ അണികള്‍ എന്നത് ഇല്ലാതെയും പോയി. ഇത്തരത്തില്‍ ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ വേരറ്റുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടയിലാണ് കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ തമ്മിലെ തുറന്ന പോര് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ദേശീയതലത്തില്‍ ദുര്‍ബലമായിരിക്കുന്ന കോണ്‍ഗ്രസിന്റെ അതേ പകര്‍പ്പാണ് നിലവില്‍ കേരളത്തിലുമുണ്ടായിരിക്കുന്നത്. പെട്രോള്‍ വിലക്കയറ്റത്തില്‍ കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനെതിരേ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഭവത്തിലാണ് സതീശന്‍ സ്വന്തം നിലപാടുമായി രംഗത്തുവന്നത്. വഴിതടയലിനോടു യോജിക്കുന്നില്ലെന്നു സതീശന്‍ പറഞ്ഞപ്പോള്‍ ജോജുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

വ്യക്തിപരമായി വഴിതടയല്‍ സമരത്തിന് എതിരാണെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കുക മാത്രമല്ല അക്കാര്യം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ പ്രതിപക്ഷ നേതാവ് നേരില്‍ അറിയിക്കുകയും ചെയ്തു. എറണാകുളത്ത് എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഗൗരവമായി അതേപ്പറ്റി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടതോടെയാണ് സുധാകരന്‍ തനിനിറം പുറത്തിറക്കിയത്.

 

ജോജു ജോര്‍ജ് മദ്യപിച്ചിരുന്നതായും മദ്യലഹരിയിലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചെങ്കിലും സംഭവ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ വ്യക്തമായതും കോണ്‍ഗ്രസിനു തിരിച്ചടിായി. ഇതിനാടയിലാണ് ജോജുവിനെ ക്രിമിനല്‍ എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വിശേഷിപ്പിച്ചത്. സമരക്കാര്‍ക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്നും മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജെന്നുമാണ് സുധാകരന്‍ പറയുന്നത്. അതേ സമയം ജോജുവിനെതിരെ കോണ്‍ഗ്രസ് നടത്തിയ നീക്കം തുടക്കം മുതല്‍ ഒടുക്കം വരെ ചീറ്റിപ്പോയെന്നാണ് വിഡി സതീശന്‍ തുറന്നടിക്കുന്നത്.

 

 

മാത്രവുമല്ല വഴിതടഞ്ഞതിനും വണ്ടി തല്ലിപ്പൊളിച്ചതിനുമെതിരെ പോലീസ് കേസെടുത്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍പോകേണ്ട സാഹചര്യം സംജാതമാവുകയും ചെയ്തു.കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പും അംഗത്വ വിതരണവും പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. വാര്‍ഡ് തലത്തില്‍ പത്ത് പേരെ തികച്ചു കിട്ടാനില്ലാത്ത നിലയിലേക്ക് കേരളത്തില്‍ കോണ്‍ഗ്രസ് ചുരുങ്ങുകയും ചെയ്തിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends