Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..

വനിതാ കമ്മീഷൻ ഇന്ന് നടത്തിയ സിറ്റിംഗിൽ ഹാജരാകാതെ അനുപമയുടെ മാതാപിതാക്കൾ; വനിതാ കമ്മീഷൻ സിറ്റിംഗ് നിശ്ചയിച്ചത് അനുപമയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്താൻ, കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഹാജരാകില്ലെന്ന് മാതാപിതാക്കൾ! മുന്നോട്ട് പോകാനുറച്ച് അനുപമ

05 NOVEMBER 2021 04:52 PM IST
മലയാളി വാര്‍ത്ത

പേരൂർക്കട സ്വദേശിനി അനുപമയുടെ അനുമതിയില്ലാതെ ദത്തു നൽകിയ സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ ഇന്ന് നടത്തിയ സിറ്റിംഗിൽ അനുപമയുടെ മാതാപിതാക്കൾ വനിതാ കമ്മീഷന് മുമ്പാകെ ഹാജരായില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഹാജരാകില്ലെന്ന് മാതാപിതാക്കൾ കമ്മീഷനെ രേഖാമൂലം അറിയിച്ചതായി അനുപമ മാധ്യമങ്ങളോട് വ്യക്തമാക്കി. അനുപമയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് നിശ്ചയിച്ചിരുന്നത്. കുഞ്ഞിനെ തിരിച്ചുകിട്ടുന്നതിന് പ്രതീക്ഷ കോടതിയിൽ മാത്രമാണെന്ന് അനുപമ പ്രതികരിക്കുകയുണ്ടായി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു.

അതേസമയം അനുപമയുടെ പൂർണ്ണ സമ്മതത്തോടെയാണ് ദത്ത് നൽകിയതെന്ന് മാതാവും സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളു. തങ്ങൾ മകളെയും കുഞ്ഞിനെയും കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. അപ്രകാരം ദുരഭിമാനപ്രശ്നമായി തങ്ങൾ കണ്ടില്ല. മറിച്ച് വളർത്താനാണ് എൽപ്പിച്ചത്. ഗർഭം ധരിച്ച് 8 മാസമായപ്പോഴാണ് മകൾ വിവരം പറയുന്നത്. മകളുമായി ലവ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ അജിതും ചേർന്ന് ഏ. ജെ. ആശുപത്രിയിൽ ചെന്ന് പ്രഗ്നൻസി സ്ഥിരീകരിച്ച ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്. തങ്ങളുടെ ഇളയ മകളാണ് അനുപമ.

അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സമയമാണ് സംഭവങ്ങൾ നടക്കുന്നത്. യാതൊരു ബലപ്രയോഗമോ ഭീഷണിയോ ഇല്ലാതെയാണ് അനുപമ രേഖകളിൽ ഒപ്പിട്ടത്. കട്ടപ്പനയിൽ 6 മാസം കൊണ്ടു നിർത്തിയത് അന്യായ തടങ്കലായി കാണാനാവില്ല. അനുപമയുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു. അതിനാൽ അന്യായ തടങ്കലിൽ താമസിപ്പിച്ചുവെന്ന എഫ് ഐ ആറിലെ കുറ്റം നിലനിൽക്കില്ല. ചേച്ചിയുടെ കല്യാണത്തിന് വളരെ സന്തോഷവതിയായാണ് അനുപമ നിന്നത്. തങ്ങളെ എല്ലാവരും കല്ലെറിയുമ്പോൾ ഇത് ചിന്തിക്കണമെന്നും കോടതിയിൽ ബോധിപ്പിച്ചു. ആൺ കുഞ്ഞിനെ പെൺ കുഞ്ഞാക്കി വ്യാജ രേഖകൾ തയ്യാറാക്കിയത് തങ്ങളല്ലെന്നും ആശുപത്രിയിലും തൈക്കാട് ശിശുക്ഷേമ സമിതിയിലും പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും അപ്രകാരം കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തങ്ങൾ ഉത്തരവാദികളല്ല.

രണ്ടു നാൾ മുമ്പ് അനുപമ കുടുംബകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുഞ്ഞിൻ്റെ താൽക്കാലിക സംരക്ഷണം മാതാപിതാക്കളെ ഏൽപ്പിച്ചതായാണ് പറഞ്ഞിരിക്കുന്നതെന്നും ലോക്കൽ പോലീസ് തൊട്ട് ഡി ജി പി വരെയുള്ളവർക്ക് നൽകിയ പരാതിയിലും താൻ തൻ്റെ കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയിൽ ഏൽപ്പിച്ചതായാണ് പറഞ്ഞിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞതിനാൽ തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികൾ ബോധിപ്പിച്ചു.

നെയ്യാർ മെഡിസിറ്റിയിൽ 2020 ഒക്ടോബർ 19 നാണ് അനുപമ ആൺകുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതിന് 4 നാൾ മുമ്പ് നോട്ടറി അഡ്വക്കേറ്റിനെക്കൊണ്ട് കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിക്കുന്നതായി മുദ്രപ്പത്രത്തിൽ ഒരു സത്യവാങ്മൂലം എഴുതിയുണ്ടാക്കിയെന്നും ബോധിപ്പിച്ചു. അതേ സമയം മൊഴിയല്ലല്ലോ വേണ്ടത് ആ സത്യവാങ്മൂലം എവിടെയെന്ന് ജഡ്ജി മിനി . എസ്. ദാസ് ചോദിച്ചു. തൽസമയം അസൽ സത്യവാങ്മൂലം പ്രതികളെ ചോദ്യം ചെയ്ത് വീണ്ടെടുക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. നോട്ടറി അഡ്വക്കേറ്റിൻ്റെ സാക്ഷിമൊഴി മാത്രമേ പോലീസിന് രേഖപ്പെടുത്താനായുള്ളു. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം ബോധിപ്പിച്ചു. മുൻകൂർ ജാമ്യഹർജിയിൽ നവംബർ 2 ന് കോടതി വിധി പറയും.

അനുപമയുടെ ആൺകുഞ്ഞിനെ രേഖകളിൽ തിരിമറി നടത്തി ആന്ധ്രാ ദമ്പതികൾക്ക് ശിശുക്ഷേമ സമിതി ദത്തു നൽകിയ കുട്ടിക്കടത്തു കേസിൽ പ്രതികളായ അനുപമയുടെ മാതാവടക്കം 5 പേരാണ് അഡ്വ.മുരുക്കുംപുഴ വിജയകുമാരൻ നായർ മുഖേന മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. കുട്ടിക്കടത്തു കേസിൽ 2 മുതൽ 5 വരെ പ്രതികളായ അനുപമയുടെ മാതാവ് സ്മിത ജെയിംസ് , സഹോദരി അഞ്ജു , ഭർത്താവ് അരുൺ , അനുപമയുടെ പിതാവ് ജയച്ചന്ദ്രൻ്റെ സുഹൃത്ത് രമേശ് , പേരൂർക്കട വാർഡ് മുൻ കൗൺസിലർ അനിൽ കുമാർ എന്നിവരാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി ജയച്ചന്ദ്രൻ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിട്ടില്ല. തങ്ങൾ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവും സമ്മതത്തോടെയുമാണ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയത്. നിയമപരമായ തുടർ ഉത്തരവാദിത്വവും ബാധ്യതകളും തങ്ങൾക്കല്ല മറിച്ച് ശിശുക്ഷേമ സമിതിക്കാണ്.

തങ്ങളുടെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. മീഡിയ ട്രയലാണിപ്പോൾ നടക്കുന്നത്. മാധ്യമ വാർത്തകളുടെ സമ്മർദ്ദത്താലും അനുപമയുടെ സ്വാധീനത്തിനും വഴങ്ങിയാണ് പോലീസ് തങ്ങൾക്കെതിരെ കളവായി ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് നിരന്തരം തങ്ങളെ അന്വേഷിച്ചുവരികയാണ്. തങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും മറ്റു ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലാവരുമാണ്.അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് യാതൊന്നും കണ്ടെടുക്കേണ്ടതില്ല. ഏതു നിമിഷവും തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. കോടതി കൽപ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാൻ തങ്ങൾ തയ്യാറാണ്. അതിനാൽ പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം കൊടുത്ത് തങ്ങൾക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നാണ് പ്രതികളുടെ ജാമ്യഹർജിയിലെ ആവശ്യം.

2020 ഒക്ടോബറിൽ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ ജനിച്ച കുഞ്ഞായതിനാൽ കുടുംബത്തിന് അപകീർത്തിയുണ്ടാവുമെന്ന് കരുതി മാതാപിതാക്കൾ ജനന സർട്ടിഫിക്കറ്റിലടക്കം തിരിമറി നടത്തി ശിശുക്ഷേമ സമിതിയിലെ രേഖകളിലും വ്യാജ കാരണങ്ങൾ എഴുതിച്ചേർത്ത് കുഞ്ഞിനെ ആന്ധ്ര സ്വദേശികൾക്ക് ദത്തു നൽകുകയായിരുന്നുവെന്നാണ് പോലീസ് കേസ്. ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിൻ്റെ പിതാവായ ജയച്ചന്ദ്രൻ്റെ പേരാണ് എഴുതി ചേർത്തത്. പ്രസവിക്കും മുമ്പേ മുദ്രപ്പത്രത്തിൽ അനുപമയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി. ആ മുദ്രപ്പത്രത്തിൽ പ്രസവശേഷം കുഞ്ഞിനെ നോക്കാൻ തനിക്ക് ത്രാണിയില്ലാത്തതിനാൽ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുന്നതായി അനുപമ അറിയാതെ നോട്ടറി അറ്റസ്റ്റഡ് വ്യാജ രേഖയുണ്ടാക്കി. കുട്ടി ജനിച്ച് മൂന്നാം നാളായ ഒക്ടോബർ 22 ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് കൈമാറി.

തുടർന്ന് ശിശുക്ഷേമ സമിതി അധികൃതരുടെ ഒത്താശയോടെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കൊണ്ടു വന്ന് ഇട്ടതായി വ്യാജ രേഖയുണ്ടാക്കുകയായിരുന്നു. തെളിവു നശിപ്പിക്കാനായി ശിശുക്ഷേമ സമിതിയിലും ആദ്യം പെൺകുട്ടിയെന്ന് രേഖപ്പെടുത്തി. തുടർന്ന് ആൺ കുഞ്ഞാക്കി മാറ്റി. തൈക്കാട് ആശുപത്രിയിലും തെളിവു നശിപ്പിക്കാനായി ആദ്യം ഡോക്ടറെക്കൊണ്ട് പെൺകുഞ്ഞെന്ന് എഴുതിച്ചു. ലഭിച്ചത് ആൺ കുഞ്ഞാണെങ്കിലും പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചെന്നും മലാല എന്ന് പേരിട്ടെന്നു കാണിച്ച് അടുത്ത ദിവസം സമിതി ദത്ത് നോട്ടീസ് പത്രപ്പരസ്യം നൽകി. തുടർന്നു ആൺ കുഞ്ഞെന്ന് തിരുത്തി സിദ്ധാർത്ഥൻ എന്ന് കുഞ്ഞിൻ്റെ പേര് മാറ്റി. കുഞ്ഞിനെ അന്വേഷിച്ച് മാതാപിതാക്കൾ നടക്കുകയാണെന്നറിഞ്ഞിട്ടും ദത്ത് നൽകാൻ നവംബർ 4 ന് പത്രപ്പരസ്യം നൽകി. ജൂലൈയിൽ ദത്തു നൽകാനായി സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റിൽ കുഞ്ഞിൻ്റെ വിവരം അപ് ലോഡ് ചെയ്തു. ദത്തു നൽകൽ കമ്മിറ്റിയിൽ ഷിജുഖാനും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ സുനന്ദയും ഉണ്ടായിരുന്നു. മാതാപിതാക്കളുടെ പരാതികൾ മറച്ചു വച്ച് ഓഗസ്റ്റ് 7 ന് ആന്ധ്രാ സ്വദേശികൾക്ക് കുഞ്ഞിനെ ദത്തു നൽകി. ഇതിൻ്റെ രണ്ടു ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ നൽകിയത് ശിശുക്ഷേമ സമിതിയിലാണെന്ന് പോലീസ് അനുപമയെ അറിയിക്കുന്നത്. ഓഗസ്റ്റ് 11 ന് കുഞ്ഞിനെ അന്വേഷിച്ച് അനുപമ പൂജപ്പുര സി. ഡബ്ലു. സി. യിലും ശിശുക്ഷേമ സമിതിയിലും എത്തി ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു.

 

സെപ്റ്റംബർ 30 ന് മറ്റൊരു കുഞ്ഞിൻ്റെയും അനുപമയുടെയും അജിത്തിൻ്റെയും രക്തമെടുത്ത് ഡിഎൻഎ പരിശോധന നടത്തി കുഞ്ഞിഞിൻ്റെ ബയോളജിക്കൽ അമ്മ അനുപമയല്ലെന്ന ഡിഎൻഎ പരിശോധന ഫലമ sങ്ങിയ റിപ്പോർട്ട് നൽകി അനുപമയെ തിരിച്ചയച്ചു. ഒക്ടോബർ 13 ന് ആന്ധ്രാക്കാർക്ക് നൽകിയ അനുപമയുടെ കുഞ്ഞിൻ്റെ താൽക്കാലിക ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനായി തിരുവനന്തപുരം കുടുംബക്കോടതിയിൽ ഷിജുഖാൻ സത്യവാങ്മൂലവും ഹർജിയും സമർപ്പിച്ചു. ദത്തു കേന്ദ്രത്തിലുണ്ടായിരുന്ന കുട്ടികളുടെ സീനിയോരിറ്റി മറി കടന്നാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയത്.

 


അനുപമ - അജിത് ലീവിംഗ് ടുഗെതർ ദാമ്പത്യ ബന്ധത്തിൽ പിറന്ന ആൺകുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പേരൂർക്കട പോലീസിൽ ഏപ്രിൽ 19 നാണ് അനുപമ പരാതി നൽകിയത്. ഇതിനിടെ അജിത് ആദ്യ ഭാര്യയായ നസിയയിൽ നിന്ന് വിവാഹമോചനം നേടി. ദിവസങ്ങളോളം അജിത്തിനെയും അനുപമയേയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയതല്ലാതെ കേസെടുത്തില്ല. ഏപ്രിൽ 29 ന് അന്നത്തെ ഡി ജി പി ലോകനാഥ് ബെഹ്റക്ക് പരാതി നൽകി. മെയ് മാസത്തിൽ പേരൂർക്കട പോലീസ് അനുപമയുടെയുടെ മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആർ ഇട്ടില്ല. നിയമോപദേശത്തിന് വേണ്ടി കാക്കുകയാണെന്ന വിവരമാണ് അനുപമയ്ക്ക് പിന്നീട് പോലീസ് നൽകിയത്. കുഞ്ഞ് ദത്ത് പോയ ശേഷം ഓഗസ്റ്റ് 10 നാണ് കൻ്റോൺമെൻ്റ് അസി.

കമ്മീഷണർ കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് നൽകിയ കാര്യം അറിയിക്കുന്നത്. സംഭവങ്ങൾ മാധ്യമ വാർത്തകളിലൂടെ വിവാദമായതോടെ പരാതി ലഭിച്ച് 7 മാസങ്ങൾക്ക് ശേഷം ഒക്ടോബർ 19 ന് പേരൂർക്കട പോലീസ് കുട്ടിക്കടത്തു കേസ് രജിസ്റ്റർ ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു. അതേ സമയം കൃത്യത്തിലുൾപ്പെട്ട തൈക്കാട് ശിശുക്ഷേമ സമിതി , പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റി അധികൃതർ എന്നിവരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉജ്ജ്വല വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി  (9 minutes ago)

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം....  (24 minutes ago)

പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്  (38 minutes ago)

വീണ്ടും 103 ഡോളർ കടന്ന് ബ്രെൻഡ് ക്രൂഡ്  (53 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച സംസ്ഥാനത്തെത്തും...  (1 hour ago)

പഠനാരംഭം കുറിച്ച് കുരുന്നുകൾ; മർകസ് അലിഫ് ഡേ വർണാഭമായി  (1 hour ago)

പോളിംഗ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ഇന്ന് പൂർത്തിയാകും... ഒൻപത് കേന്ദ്രങ്ങളിലാണ് പരിശീലനം.  (1 hour ago)

പൈപ്പ് വഴിയുള്ള പ്രകൃതി വാതക കണക്‌ഷനുകൾ (പി.എൻ.ജി) ഒഴിവാക്കുന്നവർക്ക് ഇനി എൽ.പി.ജി ലഭിക്കില്ല  (1 hour ago)

സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം  (2 hours ago)

സമ്പത്തും പ്രശസ്തിയും തേടിയെത്തും! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ് .. ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും... അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും  (2 hours ago)

മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ  (3 hours ago)

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (6 hours ago)

Malayali Vartha Recommends