Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും; എട്ടാം ക്ലാസ് നേരത്തെ തുടങ്ങുന്നത് നാഷണൽ അച്ചീവ്മെന്റ് സർവേ 12 ന് നടക്കുന്ന പശ്ചാത്തലത്തിൽ

05 NOVEMBER 2021 05:01 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും. നാഷണൽ അച്ചീവ്മെന്റ് സർവേ 12 ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങുന്നത്. നവംബർ 15 മുതൽ 8, 9 ക്ളാസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഒമ്പതാം ക്ലാസ് നേരത്തെ പ്രഖ്യാപിച്ച പ്രകാരം 15-)o തിയ്യതിയാണ് ആരംഭിക്കുക . 19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 1 നാണ് സ്കൂളുകൾ തുറന്നത്. ഒന്ന്‌ മുതൽ ഏഴു വരേയും 10,12 ക്ളാസുകളുമാണ് ആരംഭിച്ചിരുന്നത്.


അതേസമയം സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട മൂന്നാംദിന കണക്കുകൾ പുറത്തുവന്നപ്പോൾ ഒന്നാം ദിനത്തേക്കാൾ 25,495 കുട്ടികൾ മൂന്നാംദിനം സ്കൂളുകളിൽ കൂടുതലായെത്തി. സ്കൂൾ തുറന്ന നവംബർ ഒന്നാം തീയതി 12,08,290 വിദ്യാർഥികളാണ് സ്കൂളിലെത്തിയത്. രണ്ടാംദിനത്തിൽ ഇത് 5,324 വർദ്ധിച്ച് 12,13,614 ആയി. മൂന്നാം ദിനത്തിലെ കണക്കനുസരിച്ച് 12,33,785 കുട്ടികളാണ് സ്കൂളുകളിൽ എത്തിയത്.

കൊല്ലം, ആലപ്പുഴ, കോട്ടയം,പാലക്കാട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് താരതമ്യേന വർധനവ് കാണിക്കുന്നത്. ആലപ്പുഴ ജില്ലയിലേതടക്കം ചില പ്രളയബാധിത പ്രദേശങ്ങളിൽ ചില സ്കൂളുകൾ അടഞ്ഞുകിടക്കുന്നുണ്ട്. ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവകൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് നിബന്ധനകളോടെ താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തയ്യാറാക്കിയ മൂന്ന് മാർഗ്ഗരേഖകളും കർശനമായി പാലിച്ചാണ് അധ്യയനം നടക്കുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പൊതു സമൂഹത്തിന്റെ പിന്തുണയോടെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് എന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ വിമുഖത കാട്ടേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends