സി.പി.എം. സംസ്ഥാന സമ്മേളനം .... 23ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ കൊച്ചിയില്‍ നടക്കും

സി.പി.എം. സംസ്ഥാന സമ്മേളനം .... 23ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ കൊച്ചിയില്‍ നടക്കും .
സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം അടുത്ത മാസം ഏഴിന് എറണാകുളത്തു രൂപവത്കരിക്കും. സി.പി.എം. സംസ്ഥാന സമിതിയാണ് സംസ്ഥാന സമ്മേളനത്തിന്റെ സമയക്രമം തീരുമാനിച്ചത്.
ദേശീയ നേതാക്കളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീയതി അന്തിമമായി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. സി.പി.എം. സമ്മേളനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ലോക്കല്‍ സമ്മേളനങ്ങളിലേക്കു കടന്നുകഴിഞ്ഞു. കണ്ണൂരിലാണ് ഇക്കുറി പാര്‍ട്ടി കോണ്‍ഗ്രസ് .
https://www.facebook.com/Malayalivartha
























