Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇരട്ട സഹോദരിമാരും സഹപാഠികളും അപ്രത്യക്ഷരായിട്ട് 4 ദിവസം; പൊള്ളാച്ചിയിൽ ആ സിസിടിവി ദൃശ്യങ്ങൾ

07 NOVEMBER 2021 04:53 PM IST
മലയാളി വാര്‍ത്ത

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാതായി നാല് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്. ആലത്തൂരിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർത്ഥികളെ കാണാതായത്. പാലക്കാട് ബസ് സ്റ്റാൻഡിലും പാർക്കിലും സഹപാഠികൾക്കൊപ്പം നടക്കുന്ന സഹോദരിമാരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

ഇവിടെ നിന്നും തമിഴ്നാട്ടിലേയ്ക്ക് കടന്ന ഇവർ പൊള്ളാച്ചിയിൽ എത്തിയതായി പോലീസ് പറയുന്നു. സംഘത്തിൽ ഒരാളുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും പാലക്കാട് വച്ച് ഇത് സ്വിച്ച് ഓഫാവുകയായിരുന്നു. ഇക്കാരണത്താൽ ഇവർ എങ്ങോട്ടേയ്ക്ക് പോയെന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. വീട് വിട്ടിറങ്ങി ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടികളെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടര്‍ന്ന് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

 

വീട് വിട്ടിറങ്ങിയ നാല് വിദ്യാര്‍ഥികളും ആലത്തൂർ ദേശീയപാതയില്‍ സ്വാതി ജംങ്ഷനിലേക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്. പാലക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവിടെ നിന്ന് ബസില്‍ ഗോപാലപുരം വഴി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. പൊള്ളാച്ചിയിൽ ഇവർ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. പൊള്ളാച്ചിയില്‍നിന്ന് ഇവരുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും കിട്ടി.

പക്ഷെ ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് സംഘം വീട് വിട്ട് ഇറങ്ങിയതെന്ന് കരുതുന്നു. ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു കുട്ടികളുടെ പെരുമാറ്റമെന്ന് പൊള്ളാച്ചിയില്‍ പലയിടത്ത് വച്ച് ഇവരെ കണ്ടവർ പറയുന്നു. അത്യാവശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ നിന്ന് പണം കരുതിയിരുന്നതായി പോലീസ് പറയുന്നു.

കുട്ടികള്‍ വെറുതെ കറങ്ങിനടക്കുകയാണെന്നും യാത്രയ്ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളില്ലെന്നാണ് അന്വേഷണ ചുമതലയുള്ള ആലത്തൂര്‍ സി.ഐ. റിയാസ് ചാക്കീരി പറയുന്നു. തമിഴ്‌നാട്ടില്‍ നിരവധി ഹോംസ്‌റ്റേകൾ പ്രവര്‍ത്തിക്കുന്നതിനാൽ കുട്ടികൾക്ക് അനധികൃതമായി താമസ സൗകര്യം ലഭിക്കാനും സാധ്യതയുണ്ട്.

അതേ സമയം കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് പറയുന്നു. ഇരട്ടസഹോദരിമാരായ പെണ്‍കുട്ടികള്‍ കാണാതാകുന്ന സമയം ജീന്‍സും ടീഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. എന്നാൽ തമിഴ്‌നാട്ടിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇവർ മറ്റൊരു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. എത്രയും വേഗം കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends