ഫര്‍ണീച്ചര്‍ സ്ഥാപനത്തിൽ ബന്ധുക്കളായ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി: സംഘർഷത്തിൽ യുവാവിന് ദാരുണാന്ത്യം

മുണ്ടൂരിലെ ഫര്‍ണീച്ചര്‍ സ്ഥാപനത്തിൽ ബന്ധുക്കളായ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി ഒരു മരണം. ഉത്തര്‍പ്രദേശ് സ്വദേശിയായ വാസിം എന്നയാളാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
കൊല ചെയ്ത പ്രതി വാജിദ് സംഭവത്തിന് ശേഷം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഘർഷം നടന്നത്. സ്വത്തിനെച്ചൊല്ലി ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം തർക്കങ്ങൾ നടന്നിരുന്നു. ഇതേച്ചൊല്ലിയാണ് തൊഴിലിടത്തിൽ വാസിമും വാജിദും തമ്മില്‍ വാക്കേറ്റമുണ്ടായത്.
ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഉളി കൊണ്ട് വാസിമിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാസിമിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























