ജീപ്പിൽ കയറ്റുന്നതിനിടെ പോലീസിനെ തള്ളിമാറ്റി ഓടി രക്ഷപെട്ട പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ

ജീപ്പിൽ കയറ്റുന്നതിനിടെ പോലീസിനെ തള്ളിമാറ്റി ഓടി രക്ഷപെട്ട പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ. വെഞ്ഞാറമൂട് നെല്ലനാട് വലിയ കട്ടക്കാല്‍ സ്വദേശി അരുണ്‍ (21) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്.
കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴക്കൂട്ടം പൊലീസ് സംഘം വെഞ്ഞാറമൂട് വലിയ കട്ടക്കാലില്‍ എത്തിയിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. പൊലീസ് ജീപ്പില്‍ കയറ്റുന്നതിനിടയില്‍ ഇയാൾ രക്ഷപെടുകയായിരുന്നു.
പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























